إعدادات العرض
1- തിന്മക്ക് വേണ്ടിയോ കുടുംബബന്ധം വിഛേദിക്കുന്നതിനോ വേണ്ടിയല്ലാതെ ഒരു മുസ്‌ലിമായ വ്യക്തി (അല്ലാഹുവിനോട്) പ്രാർത്ഥിക്കുകയാണെങ്കിൽ അത് മുഖേന മൂന്നിലൊരു കാര്യം അല്ലാഹു അവന് നല്കാതിരിക്കില്ല. ഒന്നുകിൽ അവന്റെ പ്രാർത്ഥനക്ക് ഉടനെ ഉത്തരം നൽകും. അല്ലെങ്കിൽ പരലോകത്തേക്ക് അവനുവേണ്ടി അതിനെ സൂക്ഷിച്ച് വെക്കും. അതുമല്ലെങ്കിൽ അതിനു പകരമായി തതുല്യമായ ഒരു തിന്മ അവനിൽ നിന്ന് തടയും." അപ്പോൾ സ്വഹാബികൾ ചോദിച്ചു. നമ്മൾ അധികരിപ്പിക്കുകയാണെങ്കിലോ? അപ്പോൾ നബി ﷺ പറഞ്ഞു. "അല്ലാഹു ഏറ്റവും അധികരിപ്പിക്കുന്നവനാകുന്നു
2- നിങ്ങളുടെ റബ്ബ് അതീവ ലജ്ജയുള്ള 'ഹയിയ്യും' അങ്ങേയറ്റം ഉദാരനായ 'കരീമും' ആണ്. തൻ്റെ അടിമ അവൻ്റെ ഇരുകരങ്ങൾ തന്നിലേക്ക് ഉയർത്തിയാൽ അവ ശൂന്യമായി മടക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു
3- നബി -ﷺ- പ്രാർത്ഥനകളിൽ കുറഞ്ഞ വാക്കുകളിൽ സമ്പന്നമായ ആശയങ്ങൾ സ്വാംശീകരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അതല്ലാത്തത് അവിടുന്ന് ഉപേക്ഷിച്ചിരുന്നു
4- 'അല്ലാഹുവേ! നീ ഉദ്ദേശിക്കുന്നുവെങ്കിൽ എനിക്ക് പൊറുത്തു തരൂ!', 'നീ ഉദ്ദേശിക്കുന്നു വെങ്കിൽ എന്നോട് കരുണ ചെയ്യൂ!', 'നീ ഉദ്ദേശിക്കുന്നു വെങ്കിൽ എനിക്ക് ഉപജീവനം നൽകൂ' എന്നിങ്ങനെ നിങ്ങളിലൊരാളും പറയരുത്. മറിച്ച്, തൻ്റെ തേട്ടങ്ങൾ അവൻ ഉറപ്പിച്ചു പറയട്ടെ. അല്ലാഹു അവൻ ഉദേശിക്കുന്നത് പ്രവർത്തിക്കുന്നവനാണ്; അവൻ്റെ മേൽ നിർബന്ധം ചെലുത്തുന്ന ആരുമില്ല