നിങ്ങളുടെ റബ്ബ് അതീവ ലജ്ജയുള്ള 'ഹയിയ്യും' അങ്ങേയറ്റം ഉദാരനായ 'കരീമും' ആണ്. തൻ്റെ അടിമ അവൻ്റെ ഇരുകരങ്ങൾ…

നിങ്ങളുടെ റബ്ബ് അതീവ ലജ്ജയുള്ള 'ഹയിയ്യും' അങ്ങേയറ്റം ഉദാരനായ 'കരീമും' ആണ്. തൻ്റെ അടിമ അവൻ്റെ ഇരുകരങ്ങൾ തന്നിലേക്ക് ഉയർത്തിയാൽ അവ ശൂന്യമായി മടക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു

സൽമാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: നിങ്ങളുടെ റബ്ബ് അതീവ ലജ്ജയുള്ള 'ഹയിയ്യും' അങ്ങേയറ്റം ഉദാരനായ 'കരീമും' ആണ്. തൻ്റെ അടിമ അവൻ്റെ ഇരുകരങ്ങൾ തന്നിലേക്ക് ഉയർത്തിയാൽ അവ ശൂന്യമായി മടക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു."

[ഹസൻ]

الشرح

പ്രാർത്ഥനയുടെ വേളയിൽ രണ്ട് കൈകളും ഉയർത്താൻ നബി (ﷺ) പ്രേരണ നൽകുന്നു. അല്ലാഹു അങ്ങേയറ്റം ലജ്ജയുള്ളവനായ ഹയിയ്യാണ്; അവൻ ദാനം നൽകുന്നത് ഉപേക്ഷിക്കുന്നവനല്ല. തൻ്റെ അടിമക്ക് സന്തോഷമുണ്ടാക്കുന്നത് അവൻ പ്രവർത്തിക്കുകയും, പ്രയാസമുണ്ടാക്കുന്നത് അവൻ ഉപേക്ഷിക്കുകയും ചെയ്യുന്നു. ചോദിക്കുക പോലും ചെയ്യാതെ ഉദാരമായി നൽകുന്നവനായ കരീമാണ് അവൻ; അപ്പോൾ ചോദിച്ചവനോട് അവൻ്റെ കാര്യമെന്തായിരിക്കും?! പ്രാർത്ഥനയുടെ വേളയിൽ തൻ്റെ നേർക്ക് കൈകളുയർത്തുന്ന ഒരു മുഅ്മിനിനെ ശൂന്യമായ കൈകളോടെയും പാഴായ പ്രാർത്ഥനയോടെയും തിരിച്ചയക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു.

فوائد الحديث

ഒരു മനുഷ്യൻ അല്ലാഹുവിലേക്കുള്ള തൻ്റെ ആവശ്യം കൂടുതൽ പ്രകടമാക്കുകയും, അവൻ്റെ മുൻപിലുള്ള അടിമത്വം പ്രകടിപ്പിക്കുകയും ചെയ്യുന്നതിന് അനുസരിച്ച് അവൻ്റെ പ്രാർത്ഥന കൂടുതൽ സ്വീകരിക്കപ്പെടാൻ അർഹമാണ്.

പ്രാർത്ഥന അധികരിപ്പിക്കാനുള്ള പ്രേരണയും പ്രാർത്ഥനയിൽ ഇരുകരങ്ങളും ഉയർത്തുന്നത് പുണ്യകരമാണെന്നും, പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടാനുള്ള കാരണങ്ങളിൽ പെട്ടതാണ് അത് എന്നുമുള്ള പാഠങ്ങൾ.

അല്ലാഹുവിൻ്റെ വിശാലമായ ഉദാരതയുടെയും തൻ്റെ അടിമകളോടുള്ള അവൻ്റെ കാരുണ്യത്തിൻ്റെയും വിവരണം.

التصنيفات

പ്രാർത്ഥനയുടെ മര്യാദകൾ