إعدادات العرض
ഒരു ആബിദിനേക്കാൾ ഒരു ആലിമിനുള്ള ശ്രേഷ്ഠത, നിങ്ങളിൽ ഏറ്റവും താഴെയുള്ളവന് മേൽ എനിക്കുള്ള ശ്രേഷ്ഠത പോലെയാണ്
ഒരു ആബിദിനേക്കാൾ ഒരു ആലിമിനുള്ള ശ്രേഷ്ഠത, നിങ്ങളിൽ ഏറ്റവും താഴെയുള്ളവന് മേൽ എനിക്കുള്ള ശ്രേഷ്ഠത പോലെയാണ്
അബൂ ഉമാമ അൽ-ബാഹിലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അടുത്ത് രണ്ട് പേരെക്കുറിച്ച് പരാമർശിക്കപ്പെട്ടു, അവരിൽ ഒരാൾ അതിയായി ഇബാദത്തുകൾ നിർവ്വഹിക്കുന്ന ഒരു 'ആബിദും', മറ്റൊരാൾ ദീനിൽ വിജ്ഞാനമുള്ള പണ്ഡിതനായ 'ആലിമും' ആയിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "ഒരു ആബിദിനേക്കാൾ ഒരു ആലിമിനുള്ള ശ്രേഷ്ഠത, നിങ്ങളിൽ ഏറ്റവും താഴെയുള്ളവന് മേൽ എനിക്കുള്ള ശ്രേഷ്ഠത പോലെയാണ്." പിന്നീട് നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശങ്ങളിലുള്ളവരും ഭൂമികളിലുള്ളവരും, മാളത്തിലെ ഉറുമ്പുപോലും, മത്സ്യങ്ങൾ പോലും, ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നവനുവേണ്ടി പ്രാർത്ഥിക്കുന്നു."
الترجمة
العربية Bosanski English Español فارسی Français Bahasa Indonesia Русский Türkçe اردو 中文 हिन्दी Kurdî Tiếng Việt Magyar ქართული සිංහල Kiswahili Română অসমীয়া ไทย Hausa Português मराठी دری አማርኛ বাংলা ភាសាខ្មែរ Nederlands Македонски ગુજરાતી ਪੰਜਾਬੀ Tagalogالشرح
നബി -ﷺ- യുടെ അടുത്ത് രണ്ട് പേരെക്കുറിച്ച് പരാമർശിക്കപ്പെട്ടു. ഒരാൾ ആരാധനകളിൽ മുന്നേറിയ ആളും (ആബിദ്), മറ്റൊരാൾ പണ്ഡിതനും (ആലിം) ആണ്. അവരിൽ ആരാണ് കൂടുതൽ ശ്രേഷ്ഠൻ എന്നതായിരുന്നു ചോദ്യം. അപ്പോൾ നബി -ﷺ- പറഞ്ഞു: ശരീഅത്ത് വിജ്ഞാനങ്ങൾ പഠിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്ന ഒരു പണ്ഡിതന്, തനിക്ക് മേൽ നിർബന്ധമായ അറിവ് മാത്രം മനസ്സിലാക്കിയ ശേഷം ആരാധനകളിൽ മുഴുകുന്ന ഒരു ആബിദിനേക്കാൾ ശ്രേഷ്ഠതയുണ്ട്; (ശ്രേഷ്ഠതയിൽ) ഏറ്റവും താഴ്ന്ന പദവിയിലുള്ള സ്വഹാബിയെക്കാൾ നബി -ﷺ- ക്കുള്ള ശ്രേഷ്ഠതയും പദവിയും പോലെയാണ് അവർ രണ്ടു പേർക്കുമിടയിലെ വ്യത്യാസം. പിന്നീട് നബി -ﷺ- ഇതിന്റെ കാരണം വിശദീകരിച്ചു: അല്ലാഹുവും, അർശിന്റെ വാഹകരായ മലക്കുകളും, ആകാശങ്ങളിലുള്ള എല്ലാ മലക്കുകളും, ഭൂമിയിലുള്ള മനുഷ്യരും ജിന്നുകളും എല്ലാ മൃഗങ്ങളും, -മാളത്തിലുള്ള ഉറുമ്പും, മത്സ്യങ്ങളും ഉൾപ്പെടെ (കരയിലെയും കടലിലെയും ജീവികളെല്ലാം ഇതിൽ ഉൾപ്പെടുന്നു)-; സൃഷ്ടികളെല്ലാം ജനങ്ങളുടെ രക്ഷയ്ക്കും വിജയത്തിനും കാരണമാകുന്ന ദീനിൻ്റെ വിജ്ഞാനങ്ങൾ പഠിപ്പിക്കുന്നവർക്ക് നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.فوائد الحديث
അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന രീതികളിൽ പെട്ടതാണ്: നന്മകൾക്ക് പ്രോത്സാഹനം നൽകിക്കൊണ്ട് സംസാരിക്കലും, ഉപമകളിലൂടെ കാര്യങ്ങൾ വിവരിക്കലും.
വിജ്ഞാനം പഠിക്കുകയും പഠിച്ചത് അർഹമായ വിധത്തിൽ പ്രവർത്തിക്കുകയും പ്രബോധനം നിർവ്വഹിക്കുകയും ചെയ്യുന്ന പണ്ഡിതന്മാർക്കുള്ള മഹത്തായ സ്ഥാനം.
പണ്ഡിതന്മാരെയും വിജ്ഞാനം തേടുന്ന മതവിദ്യാർത്ഥികളെയും ആദരിക്കണമെന്നും, അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും ഓർമ്മപ്പെടുത്തുന്നു.
ജനങ്ങൾക്ക് നന്മ പഠിപ്പിക്കാൻ ഈ ഹദീഥ് പ്രോത്സാഹനം നൽകുന്നു; കാരണം അവർക്ക് രക്ഷ പ്രാപിക്കാനും സൗഭാഗ്യം ലഭിക്കാനുമുള്ള വഴി അതിലൂടെയാണ് നേടിയെടുക്കാൻ സാധിക്കുക.
التصنيفات
വിജ്ഞാനത്തിൻ്റെ ശ്രേഷ്ഠത