നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് വെള്ള നിറമുള്ളവ നിങ്ങൾ ധരിക്കുക; നിങ്ങളുടെ വസ്ത്രങ്ങളിൽ ഏറ്റവും നല്ലത് അതാണ്.…

നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് വെള്ള നിറമുള്ളവ നിങ്ങൾ ധരിക്കുക; നിങ്ങളുടെ വസ്ത്രങ്ങളിൽ ഏറ്റവും നല്ലത് അതാണ്. നിങ്ങളിൽ മരണപ്പെടുന്നവരെ അതിൽ നിങ്ങൾ കഫൻ ധരിപ്പിക്കുകയും ചെയ്യുക

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് വെള്ള നിറമുള്ളവ നിങ്ങൾ ധരിക്കുക; നിങ്ങളുടെ വസ്ത്രങ്ങളിൽ ഏറ്റവും നല്ലത് അതാണ്. നിങ്ങളിൽ മരണപ്പെടുന്നവരെ അതിൽ നിങ്ങൾ കഫൻ ധരിപ്പിക്കുകയും ചെയ്യുക."

[സ്വഹീഹ്]

الشرح

വെള്ളനിറമുള്ള വസ്ത്രം ധരിക്കാനും, മരണപ്പെട്ടവരെ വെള്ളവസ്ത്രത്തിൽ കഫൻ ചെയ്യാനും നബി (ﷺ) ഉണർത്തുന്നു; വസ്ത്രങ്ങളിൽ ഏറ്റവും നല്ലത് വെള്ളനിറമുള്ളവയാണ്.

فوائد الحديث

വെള്ളവസ്ത്രം ധരിക്കുന്നത് പുണ്യകരമാണ്; അതല്ലാത്ത നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് അനുവദനീയവുമാണ്.

മരണപ്പെട്ടവരെ വെള്ളത്തുണിയിൽ കഫൻ ചെയ്യുക എന്നത് പുണ്യകരമാണ്.

ശൗകാനീ (رحمه الله) പറഞ്ഞു: "വെള്ള വസ്ത്രം ധരിക്കുന്നതും മരണപ്പെട്ടവരെ വെള്ള ധരിപ്പിക്കുന്നതും നല്ലതാണെന്നതിന് ഈ ഹദീഥ് തെളിവാണ്. കാരണം മറ്റു വസ്ത്രങ്ങളെക്കാൾ ശുദ്ധിയുള്ളതും നല്ലതും വെള്ളവസ്ത്രമാണ്. അത് ഏറ്റവും നല്ലതാണെന്ന് പറയാനുള്ള കാരണം വളരെ വ്യക്തമാണ്. എന്നാൽ അതാണ് ഏറ്റവും ശുദ്ധം എന്നു പറയാനുള്ള കാരണം അതിൽ എന്തെങ്കിലും ചെറിയ മാലിന്യം പറ്റിപിടിച്ചാലും അത് പെട്ടെന്ന് വ്യക്തമാകുന്നതാണ്."

التصنيفات

വസ്ത്രത്തിലെ മര്യാദകൾ