إعدادات العرض
നിങ്ങൾ ആദ്യത്തെ സ്വഫ്ഫ് (അണി) പൂർത്തിയാക്കുക; ശേഷം അതിനോട് അടുത്തതും. ഇനി വല്ല കുറവും ഉണ്ടെങ്കിൽ അത് അവസാനത്തെ…
നിങ്ങൾ ആദ്യത്തെ സ്വഫ്ഫ് (അണി) പൂർത്തിയാക്കുക; ശേഷം അതിനോട് അടുത്തതും. ഇനി വല്ല കുറവും ഉണ്ടെങ്കിൽ അത് അവസാനത്തെ സ്വഫ്ഫിലായിരിക്കട്ടെ
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ആദ്യത്തെ സ്വഫ്ഫ് (അണി) പൂർത്തിയാക്കുക; ശേഷം അതിനോട് അടുത്തതും. ഇനി വല്ല കുറവും ഉണ്ടെങ്കിൽ അത് അവസാനത്തെ സ്വഫ്ഫിലായിരിക്കട്ടെ."
[صحيح] [رواه أبو داود والنسائي]
الترجمة
العربية Português دری Македонски Magyar Tiếng Việt ქართული বাংলা Kurdî ไทย অসমীয়া Nederlands ਪੰਜਾਬੀ Indonesia Kiswahili Hausa ភាសាខ្មែរ English ગુજરાતી Tagalog Русский मराठी Српски සිංහල ಕನ್ನಡ Türkçeالشرح
ജമാഅത്തായി നിസ്കരിക്കുന്ന പുരുഷന്മാരോട് ആദ്യത്തെ സ്വഫ്ഫ് പൂർത്തിയാക്കാനും, ശേഷം അതിനോട് അടുത്ത സ്വഫ്ഫ് പൂർത്തിയാക്കാനും നബി -ﷺ- കൽപ്പിക്കുന്നു. ഇപ്രകാരം അവസാനത്തെ സ്വഫ്ഫ് വരെ കൊണ്ടുപോകണം. ഇനി ഏതെങ്കിലുമൊരു സ്വഫ്ഫിൽ വല്ല കുറവും ഉണ്ടാവുകയാണെങ്കിൽ, അത് അവസാനത്തെ സ്വഫ്ഫിലായിരിക്കണം.فوائد الحديث
സ്വഫ്ഫുകൾ ശരിയാക്കുന്നതിലെ സുന്നത്ത്.
നിസ്കരിക്കുന്നവർ മുൻനിരകളിലെ സ്വഫ്ഫുകളിൽ വിടവ് വരുത്താൻ പാടില്ല; മറിച്ച്, കുറവ് ഉണ്ടാകുകയാണെങ്കിൽ അത് അവസാനത്തെ സ്വഫ്ഫിൽ മാത്രമായിരിക്കണം.
