رَضِيتُ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ رَسُولًا 'അല്ലാഹുവിനെ എൻ്റെ റബ്ബായും, ഇസ്‌ലാമിനെ എൻ്റെ ദീനായും,…

رَضِيتُ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ رَسُولًا 'അല്ലാഹുവിനെ എൻ്റെ റബ്ബായും, ഇസ്‌ലാമിനെ എൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ എൻ്റെ റസൂലായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു' എന്ന് ഒരാൾ പറഞ്ഞാൽ സ്വർഗം അവന് നിർബന്ധമായിരിക്കുന്നു

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: " رَضِيتُ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ رَسُولًا 'അല്ലാഹുവിനെ എൻ്റെ റബ്ബായും, ഇസ്‌ലാമിനെ എൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ എൻ്റെ റസൂലായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു' എന്ന് ഒരാൾ പറഞ്ഞാൽ സ്വർഗം അവന് നിർബന്ധമായിരിക്കുന്നു."

[സ്വഹീഹ്] [അബൂദാവൂദ് ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിനെ എൻ്റെ റബ്ബായും രക്ഷിതാവായും ഏകആരാധ്യനായും പരിപാലകനും ഉടമസ്ഥനും തൻ്റെ കാര്യങ്ങളെ ശരിയാക്കുന്നവനുമായി ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും, ഇസ്‌ലാമിനെ അതിലെ എല്ലാ വിധിവിലക്കുകളോടെയും കൽപ്പനകളോടെയും വിലക്കുകളോടെയും എൻ്റെ ദീനായും മാർഗമായും നിയമസംഹിതയായും വിശ്വാസമായും ഞാൻ കീഴ്പ്പെട്ട് അംഗീകരിച്ചിരിക്കുന്നു എന്നും, മുഹമ്മദ് നബി -ﷺ- യെ അവിടുത്തേക്ക് നൽകപ്പെട്ടതും അവിടുന്ന് നമുക്ക് എത്തിച്ചുതന്നതുമെല്ലാം തൃപ്തിപ്പെട്ടു കൊണ്ട് എന്നിലേക്ക് നിയോഗിക്കപ്പെട്ട അല്ലാഹുവിൻ്റെ ദൂതനും നബിയുമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു എന്ന് ഒരാൾ പറഞ്ഞാൽ അവന് സ്വർഗം നിർബന്ധമാക്കപ്പെടാതിരിക്കില്ല എന്ന് നബി -ﷺ- അറിയിക്കുന്നു.

فوائد الحديث

ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന ചൊല്ലാനുള്ള പ്രേരണയും, അതിനുള്ള മഹത്തരമായ പ്രതിഫലം എന്താണെന്ന വിവരണവും.

അല്ലാഹുവിനെ ഒരാൾ റബ്ബായി തൃപ്തിപ്പെട്ടു എന്നതിൻ്റെ അർത്ഥം അല്ലാഹുവിനെയല്ലാതെ മറ്റാരെയും അവൻ ആരാധിച്ചു കൂടാ എന്നത് കൂടിയാണ്.

മുഹമ്മദ് നബി -ﷺ- നബിയും റസൂലുമാണെന്നതിൽ ഒരാൾ തൃപ്തിയുള്ളവനാണെങ്കിൽ അവൻ അവിടുത്തെ അനുസരിക്കുകയും നബി -ﷺ- യുടെ ചര്യക്ക് കീഴൊതുങ്ങുകയും ചെയ്യും.

ഇസ്ലാമിനെ ഒരാൾ മതമായി തൃപ്തിപ്പെട്ടാൽ അതോടെ അല്ലാഹു തൻ്റെ ദാസന്മാർക്ക് തിരഞ്ഞെടുത്തു നൽകിയ ഈ ദീനിൻ്റെ നിയമങ്ങൾ അവൻ തൃപ്തിപ്പെടണം.

ഹദീഥിൻ്റെ മറ്റു ചില നിവേദനങ്ങളിൽ വന്നതു പോലെ, ഈ പ്രാർത്ഥന ബാങ്ക് വിളിക്കുമ്പോഴുള്ള ശഹാദത്തിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ പറയുന്നത് സുന്നത്താണ്.

രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകളിൽ ഈ പ്രാർത്ഥന ഉൾപ്പെടുത്തുന്നത് സുന്നത്താണെന്ന് മറ്റു ചില ഹദീഥുകളിൽ വന്നിട്ടുണ്ട്.

التصنيفات

നിരുപാധികം ചൊല്ലാവുന്ന ദിക്റുകൾ