നിങ്ങളുടെ പേരുകളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകൾ 'അബ്ദുല്ലാഹ്' എന്നതും, 'അബ്ദുറഹ്മാൻ' എന്നതുമാണ്

നിങ്ങളുടെ പേരുകളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകൾ 'അബ്ദുല്ലാഹ്' എന്നതും, 'അബ്ദുറഹ്മാൻ' എന്നതുമാണ്

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "നിങ്ങളുടെ പേരുകളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകൾ 'അബ്ദുല്ലാഹ്' എന്നതും, 'അബ്ദുറഹ്മാൻ' എന്നതുമാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ആൺകുട്ടികൾക്ക് നൽകപ്പെടുന്ന പേരുകളിൽ ഏറ്റവും ഇഷ്ടമുള്ള പേരുകൾ 'അബ്ദുല്ലാഹ്' എന്നതും, 'അബ്ദുറഹ്മാൻ' എന്നതുമാണെന്ന് നബി (ﷺ) അറിയിക്കുന്നു.

فوائد الحديث

ഖുർത്വുബി

(رحمه الله) പറഞ്ഞു: "ഹദീഥിൽ പ്രത്യേകം എടുത്തു പറയപ്പെട്ടത് രണ്ട് പേരുകളാണെങ്കിലും അവയോട് സമാനമായ 'അബ്ദു റഹീം', 'അബ്ദുസ്സ്വമദ്', 'അബ്ദുൽ മലിക്' പോലുള്ള പേരുകളും അവയോട് ചേർത്തു പറയപ്പെടാവുന്നതാണ്. കാരണം ഈ നാമങ്ങൾ അല്ലാഹുവിന് പ്രിയങ്കരമായത് അല്ലാഹുവിനോടുള്ള നിർബന്ധബാധ്യതയും അവൻ്റെ വിശേഷണവും അറിയിക്കുന്ന അവൻ്റെ നാമവും, ഓരോ മനുഷ്യൻ്റെയും അവസ്ഥയും അവൻ്റെ മേലുള്ള നിർബന്ധബാധ്യതയായ അല്ലാഹുവിനോടുള്ള അടിമത്വവും അറിയിക്കുന്ന 'അബ്ദ്' എന്ന വിശേഷണവും അതിൽ ഒരുമിച്ചിരിക്കുന്നു എന്നതിനാലാണ്. അതോടൊപ്പം, അല്ലാഹുവിൻ്റെ നാമത്തിലേക്ക് ഈ അടിമയെ ചേർത്തു പറയുകയും ചെയ്തിരിക്കുന്നു.

ചുരുക്കത്തിൽ, 'അബ്ദുല്ലാഹ്' പോലുള്ള പേരുകളിൽ ഉൾക്കൊള്ളുന്ന രണ്ട് വാക്കുകളും വേറിട്ടു നിൽക്കുമ്പോൾ സത്യമായ യാഥാർത്ഥ്യത്തെ അറിയിക്കുന്നു. അതിനോടൊപ്പം അല്ലാഹുവിൻ്റെ നാമത്തിലേക്ക് ചേർക്കുന്നതിലൂടെ ആ നാമത്തിന് ശ്രേഷ്ഠതയും മഹത്വവും കൈവരികയും ചെയ്യുന്നു.

ചില പണ്ഡിതന്മാർ പറഞ്ഞു: ഹദീഥിൽ ഈ രണ്ട് പേരുകളും പ്രത്യേകമായി എടുത്തു പറഞ്ഞതിൽ കൃത്യമായ യുക്തിയുണ്ട്. കാരണം 'അല്ലാഹുവിൻ്റെ അടിമ' എന്ന പദം വിശുദ്ധ ഖുർആനിൽ അല്ലാഹുവിൻ്റെ ഈ രണ്ട് നാമങ്ങളിലേക്ക് ചേർക്കപ്പെട്ടു കൊണ്ടല്ലാതെ വന്നിട്ടില്ല. അബ്ദുല്ലാഹ് (ജിന്ന്: 19), എന്ന പദവും ഇബാദുർറഹ്മാൻ (ഫുർഖാൻ: 63) എന്ന പദവുമാണത്. 'നിങ്ങൾ അല്ലാഹുവേ, എന്നോ റഹ്മാനേ,

എന്നോ വിളിച്ചു പ്രാർത്ഥിക്കുക' (ഇസ്റാഅ്: 110) എന്ന ഖുർആൻ വചനവും ഈ അഭിപ്രായത്തിന് പിൻബലം നൽകുന്നുണ്ട്."

التصنيفات

നവജാതശിശുവുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ