إعدادات العرض
കളവ് പറയുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്ന ചില ഭരണാധികാരികൾ ഭാവിയിൽ ഉടലെടുക്കും. അവരുടെ കളവുകൾ…
കളവ് പറയുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്ന ചില ഭരണാധികാരികൾ ഭാവിയിൽ ഉടലെടുക്കും. അവരുടെ കളവുകൾ ആരെങ്കിലും സത്യപ്പെടുത്തുകയോ അവരുടെ അതിക്രമങ്ങളിൽ അവരെ സഹായിക്കുകയോ ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല; ഞാൻ അവനിൽ പെട്ടവനുമല്ല
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കളവ് പറയുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്ന ചില ഭരണാധികാരികൾ ഭാവിയിൽ ഉടലെടുക്കും. അവരുടെ കളവുകൾ ആരെങ്കിലും സത്യപ്പെടുത്തുകയോ അവരുടെ അതിക്രമങ്ങളിൽ അവരെ സഹായിക്കുകയോ ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല; ഞാൻ അവനിൽ പെട്ടവനുമല്ല. അവൻ എൻ്റെ അടുക്കൽ ഹൗദ്വിൻ്റെ അടുക്കൽ വരുന്നതല്ല. അവരുടെ കളവുകളെ സത്യപ്പെടുത്തുകയോ, അവരുടെ അതിക്രമങ്ങളിൽ അവരെ സഹായിക്കുകയോ ചെയ്യാത്തവനാകട്ടെ; അവൻ എന്നിൽ നിന്നാണ്; ഞാൻ അവനിൽ പെട്ടവനുമാണ്. എൻ്റെ അടുക്കൽ ഹൗദ്വിങ്കൽ അവൻ വന്നെത്തുന്നതുമാണ്."
الترجمة
العربية Tiếng Việt Bahasa Indonesia Nederlands Kiswahili English অসমীয়া ગુજરાતી සිංහල Magyar ქართული Hausa Română ไทย Português मराठी ភាសាខ្មែរ دری አማርኛ বাংলা Kurdî తెలుగు Македонски Tagalog Українська ਪੰਜਾਬੀالشرح
നബിയുടെ (ﷺ) കാലശേഷം ജനങ്ങളുടെ ഭരണാധികാരികളായി ചിലർ വന്നെത്തുമെന്നും, അവർ കളവ് പറയുകയും തങ്ങൾ പ്രവർത്തിക്കാത്തത് അവകാശപ്പെടുകയും, ജനങ്ങൾക്കിടയിൽ വിധി കൽപ്പിക്കുന്നതിൽ അന്യായം പ്രവർത്തിക്കുകയും ചെയ്യുമെന്നും നബി (ﷺ) അറിയിക്കുന്നു. ആരെങ്കിലും അവരെ സമീപിക്കുകയും അവരുടെ കളവുകൾ സത്യപ്പെടുത്തുകയോ അവരുടെ അതിക്രമങ്ങൾക്ക് സഹകരണം നൽകുകയോ, അത്തരം ഭരണാധികാരികളുടെ അടുപ്പവും സ്ഥാനവും ആഗ്രഹിച്ചു കൊണ്ട് അവരുടെ ചെയ്തികളെ ന്യായീകരിച്ചു കൊണ്ട് മതവിധി നൽകുകയോ ചെയ്യുന്നുവെങ്കിൽ നബി (ﷺ) അവരിൽ നിന്ന് ഒഴിവാകുന്നു; 'ഞാൻ അവരിൽ പെട്ടവനോ, അവർ എന്നിൽ പെട്ടവരോ അല്ലെന്നും, എൻ്റെ അടുക്കൽ അന്ത്യനാളിൽ ഹൗദ്വുൽ കൗഥറിൻ്റെ ചാരെ അവർ വരുന്നതല്ലെന്നും' അവിടുന്ന് അറിയിക്കുന്നു. എന്നാൽ ഇത്തരം ഭരണാധികാരികളെ സമീപിക്കുകയോ, അവരുടെ കളവുകൾ സത്യപ്പെടുത്തുകയോ, അവരുടെ അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കുകയോ ചെയ്യാതെ നിലകൊള്ളുന്നവർ എന്നിൽ പെട്ടവരും ഞാൻ അവരിൽ പെട്ടവനുമാണെന്നും, അവർ അന്ത്യനാളിൽ എൻ്റെ ചാരെ ഹൗദ്വുൽ കൗഥറിൽ വന്നെത്തുന്നതാണെന്നും നബി (ﷺ) അറിയിക്കുന്നു.فوائد الحديث
ഭരണാധികാരികൾക്ക് നന്മ ഉപദേശിക്കാനും നേർവഴി പറഞ്ഞു നൽകാനും അവരെ കൊണ്ടുള്ള തിന്മകൾ കുറക്കാനും വേണ്ടിയാണ് അവരുടെ അടുക്കൽ പ്രവേശിക്കേണ്ടത്. എന്നാൽ അവരുടെ അതിക്രമങ്ങൾക്ക് അവരെ സഹായിക്കുന്നതിനോ അവരുടെ കളവുകൾ സത്യപ്പെടുത്തുന്നതിനോ ആണ് ഒരാൾ പ്രവേശിക്കുന്നത് എങ്കിൽ അത് ആക്ഷേപാർഹമായ പ്രവൃത്തി തന്നെയാകുന്നു.
ഭരണാധികാരികളുടെ അതിക്രമങ്ങൾക്ക് സഹായം ചെയ്യുന്നവർക്കുള്ള ശക്തമായ താക്കീത്.
ഹദീഥിൽ വന്ന ശക്തമായ താക്കീതിൻ്റെ സ്വരം അതിൽ എതിർക്കപ്പെട്ട പ്രവൃത്തി നിഷിദ്ധമാണെന്നും, വൻപാപങ്ങളിൽ എണ്ണപ്പെടുന്ന കബാഇറുകളിലാണ് അത് ഉൾപ്പെടുക എന്നും അറിയിക്കുന്നു.
നന്മയിലും അല്ലാഹുവിൻ്റെ വിധിവിലക്കുകൾ അനുസരിക്കുന്നതിലും പരസ്പരം സഹകരിക്കാനും, തിന്മയിലും ശത്രുതയിലും പരസ്പരം സഹകരിക്കാതിരിക്കാനുമുള്ള ഓർമപ്പെടുത്തൽ.
നബിക്ക് (ﷺ) അന്ത്യനാളിൽ ഹൗദ്വുൽ കൗഥർ ഉണ്ടായിരിക്കുമെന്നും, അവിടുത്തെ ഉമ്മത്തിൽ പെട്ടവർ അതിൻ്റെ ചാരെ വന്നുചേരുമെന്നുമുള്ള കാര്യം.
