ആസ്വാദനങ്ങളുടെ അന്തകനെ സ്മരിക്കുന്നത് നിങ്ങൾ അധികരിപ്പിക്കുക." മരണമാണ് അവിടുന്ന് അത് കൊണ്ട് ഉദ്ദേശിച്ചത്

ആസ്വാദനങ്ങളുടെ അന്തകനെ സ്മരിക്കുന്നത് നിങ്ങൾ അധികരിപ്പിക്കുക." മരണമാണ് അവിടുന്ന് അത് കൊണ്ട് ഉദ്ദേശിച്ചത്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആസ്വാദനങ്ങളുടെ അന്തകനെ സ്മരിക്കുന്നത് നിങ്ങൾ അധികരിപ്പിക്കുക." മരണമാണ് അവിടുന്ന് അത് കൊണ്ട് ഉദ്ദേശിച്ചത്.

[ഹസൻ]

الشرح

മരണത്തെ കുറിച്ചുള്ള ഓർമ്മയും ചിന്തയും അധികരിപ്പിക്കാൻ നബി ﷺ പ്രേരിപ്പിക്കുന്നു. അതിൻ്റെ ഓർമ്മ പരലോകത്തെ കുറിച്ചുള്ള സ്മരണയുണ്ടാക്കുന്നതാണ്. ഇഹലോകവിഭവങ്ങളോടുള്ള -പ്രത്യേകിച്ചും അതിൽ നിഷിദ്ധമാക്കപ്പെട്ടവയോടുള്ള- അവൻ്റെ സ്നേഹത്തെ ആ ചിന്ത തകർത്തെറിയുന്നതാണ്.

فوائد الحديث

മരണം ഇഹലോകത്തിൻ്റെ എല്ലാ സുഖാസ്വാദനങ്ങളെയും മുറിച്ചു കളയുന്നു. എന്നാൽ മുഅ്മിനിനെ സംബന്ധിച്ചിടത്തോളം പരലോകത്തിൻ്റെയും സ്വർഗത്തിൻ്റെയും അവിടെയുള്ള മഹനീയമായ നന്മകളുടെയും സുഖാസ്വാദനങ്ങളിലേക്കാണ് അത് അവനെ നയിക്കുക.

മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചുമുള്ള ചിന്ത അധികരിപ്പിക്കുന്നത് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി തൗബ ചെയ്യുവാനും, തിന്മകൾ വെടിയുവാനും, പരലോകത്തിനായി തയ്യാറെടുക്കാനും മനുഷ്യരെ പ്രേരിപ്പിക്കുന്ന കാരണങ്ങളാണ്.

التصنيفات

ഇഹലോകത്തെ സ്നേഹിക്കുന്നതിൽ നിന്നുള്ള ആക്ഷേപം