സത്യം കാണുകയോ അറിയുകയോ ചെയ്താൽ അത് പുറത്തു പറയുന്നതിൽ നിന്ന് ജനങ്ങളോടുള്ള ഭയം നിങ്ങളിലൊരാളെയും…

സത്യം കാണുകയോ അറിയുകയോ ചെയ്താൽ അത് പുറത്തു പറയുന്നതിൽ നിന്ന് ജനങ്ങളോടുള്ള ഭയം നിങ്ങളിലൊരാളെയും തടയാതിരിക്കട്ടെ

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സത്യം കാണുകയോ അറിയുകയോ ചെയ്താൽ അത് പുറത്തു പറയുന്നതിൽ നിന്ന് ജനങ്ങളോടുള്ള ഭയം നിങ്ങളിലൊരാളെയും തടയാതിരിക്കട്ടെ."

[സ്വഹീഹ്] [رواه الترمذي وابن ماجه وأحمد]

الشرح

നബി (ﷺ) തൻ്റെ സ്വഹാബികളോട് നടത്തിയ ഒരു പ്രഭാഷണത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഉപദേശം അവർക്ക് നൽകി. ജനങ്ങളോടുള്ള ഭയവും ഭീതിയും, സത്യത്തിനെതിരെ നിലകൊള്ളുന്നവരുടെ ആധിക്യവും കാരണത്താൽ താൻ അറിഞ്ഞതോ കണ്ടതോ ആയ ഒരു സത്യം പറയുന്നതിൽ നിന്നോ കൽപ്പിക്കുന്നതിൽ നിന്നോ ഒരു മുസ്‌ലിം പിന്നോട്ട് മാറരുത് എന്നതായിരുന്നു അത്.

فوائد الحديث

സത്യം പ്രകടമായി പറയാനും, ജനങ്ങളെ ഭയന്നു കൊണ്ട് അത് മൂടിവെക്കാതിരിക്കാനുമുള്ള പ്രോത്സാഹനവും കൽപ്പനയും.

സത്യം തുറന്നു പറയുക എന്നതിൻ്റെ അർത്ഥം വാക്കുകളിൽ പാലിക്കേണ്ട മര്യാദകൾ പാലിക്കാതിരിക്കണമെന്നോ, സംസാരിക്കുമ്പോൾ യുക്തമായ മാർഗം സ്വീകരിക്കരുതെന്നോ, നന്മ നിറഞ്ഞ രൂപത്തിൽ ഉപദേശിക്കരുത് എന്നോ ഒന്നുമല്ല.

തിന്മകളെ എതിർക്കുക എന്നത് നിർബന്ധമാണ്; ജനങ്ങളുടെ നന്മകൾക്ക് എതിരാകുമെന്ന ചിന്തയേക്കാൾ അല്ലാഹുവിനോടുള്ള ബാധ്യതകൾക്കാണ് ഒരാൾ മുൻഗണന കൽപ്പിക്കേണ്ടത്.

التصنيفات

നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിൻ്റെ വിധി