إعدادات العرض
നിസ്കാരവും, നിങ്ങളുടെ വലംകൈകൾ ഉടമപ്പെടുത്തിയതും
നിസ്കാരവും, നിങ്ങളുടെ വലംകൈകൾ ഉടമപ്പെടുത്തിയതും
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) ക്ക് മരണം ആസന്നമായ വേളയിൽ അവിടുന്ന് നൽകിയ വസ്വിയ്യത്ത് പൊതുവെ ഇപ്രകാരമായിരുന്നു: "നിസ്കാരവും, നിങ്ങളുടെ വലംകൈകൾ ഉടമപ്പെടുത്തിയതും. നിസ്കാരവും, നിങ്ങളുടെ വലംകൈകൾ ഉടമപ്പെടുത്തിയതും." നബി (ﷺ) യുടെ നെഞ്ചിൽ തടഞ്ഞു നിൽക്കുന്ന നിലയിലാവുകയും, അവിടുത്തേക്ക് നാവ് കൊണ്ട് വ്യക്തമാക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന സ്ഥിതിയിലായിട്ടു പോലും അക്കാര്യം അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു.
الترجمة
العربية Tiếng Việt অসমীয়া Nederlands Bahasa Indonesia Kiswahili Hausa සිංහල English ગુજરાતી Magyar ქართული Română Русский Português ไทย తెలుగు मराठी دری Türkçe አማርኛ বাংলা Kurdî Malagasy Македонски Tagalog ភាសាខ្មែរ Українська ਪੰਜਾਬੀ پښتو Moore Wolofالشرح
നബി (ﷺ) ക്ക് മരണം ആസന്നമായ വേളയിൽ അവിടുന്ന് ഏറ്റവും അധികം തൻ്റെ ഉമ്മത്തിന് നൽകിയ ഉപദേശം എന്തായിരുന്നുവെന്ന് ഈ ഹദീഥിൽ അനസ് (رضي الله عنه) വിവരിക്കുന്നു. നിസ്കാരം മുറുകെ പിടിക്കുകയും സൂക്ഷ്മതയോടെ കാത്തുസംരക്ഷിക്കുകയും അതിൻ്റെ കാര്യത്തിൽ അശ്രദ്ധയിലാകാതിരിക്കുകയും ചെയ്യണം എന്നതായിരുന്നു അതിലൊന്ന്. നിങ്ങളുടെ വലംകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും അടിയാത്തികളോടുമുള്ള ബാധ്യതകൾ നിറവേറ്റുകയും അവരോട് നന്മയിൽ വർത്തിക്കുകയും ചെയ്യണം എന്നതായിരുന്നു രണ്ടാമത്തേത്. അവിടുന്ന് അക്കാര്യം ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു; തൻ്റെ നെഞ്ചിൽ വാക്കുകൾ കുരുങ്ങിപ്പോവുകയും നാവ് കൊണ്ട് അവിടുത്തേക്ക് തെളിച്ചു പറയാൻ സാധിക്കാതെ വരികയും ചെയ്യുന്ന സ്ഥിതിയിൽ എത്തിയപ്പോൾ പോലും അവിടുന്ന് അക്കാര്യം പറഞ്ഞു കൊണ്ടേയിരുന്നു.فوائد الحديث
നിസ്കാരത്തിനും അടിമകളുടെ മേലുള്ള ഉടമസ്ഥാവകാശത്തിനുമുള്ള ഗൗരവം. കാരണം അവിടുന്ന് അവസാനം നൽകിയ വസ്വിയ്യത്തായിരുന്നു ഈ രണ്ട് വിഷയങ്ങളും ശ്രദ്ധിക്കണമെന്നത്.
അല്ലാഹുവിനോട് അടിമകൾക്കുള്ള ഏറ്റവും വലിയ ബാധ്യതയാണ് നിസ്കാരം എന്ന പാഠം. അല്ലാഹുവിൻ്റെ സൃഷ്ടികളുമായി ബന്ധപ്പെട്ട ബാധ്യതകളുടെ ഗൗരവം. പ്രത്യേകിച്ചും അവരിലെ ദുർബലരും അടിമകളുമായവരുടെ കാര്യത്തിലുള്ള ബാധ്യത സൃഷ്ടികളോടുള്ള ഏറ്റവും പ്രധാനപ്പെട്ട കടമകളിലാണ് ഉൾപ്പെടുക.
