ആരെങ്കിലും എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ സ്വർഗപ്രവേശനത്തിൽ നിന്ന്…

ആരെങ്കിലും എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ സ്വർഗപ്രവേശനത്തിൽ നിന്ന് മരണമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല

അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ സ്വർഗപ്രവേശനത്തിൽ നിന്ന് മരണമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല."

[സ്വഹീഹ്]

الشرح

ആരെങ്കിലും നിർബന്ധ നിസ്കാരം നിർവ്വഹിച്ചതിന് ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുന്നുവെങ്കിൽ സ്വർഗപ്രവേശനത്തിൽ നിന്ന് മരണമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. സൂറത്തുൽ ബഖറയിലെ ഒരു ആയത്തിനെയാണ് ആയത്തുൽ കുർസിയ്യ് എന്ന് വിശേഷിപ്പിക്കുന്നത്. പ്രസ്തുത വചനം ഇപ്രകാരമാണ്: "അല്ലാഹു - അവനല്ലാതെ ഇബാദത്തിനർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവന്റെ കുർസിയ്യ് (പാദപീഠം) ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ." (ബഖറ: 255)

فوائد الحديث

ആയത്തുൽ കുർസിയ്യിൻ്റെ ശ്രേഷ്ഠത. ഈ വചനം ഉൾക്കൊണ്ടിരിക്കുന്ന അല്ലാഹുവിൻ്റെ മഹത്തരമായ നാമങ്ങൾ കാരണത്താലും, അവൻ്റെ ഉന്നതമായ വിശേഷണങ്ങൾ കാരണത്താലുമാണ് അതിന് ഈ ശ്രേഷ്ഠത നൽകപ്പെട്ടത്.

എല്ലാ നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷവും ഈ ആയത്ത് പാരായണം ചെയ്യുന്നത് പുണ്യകരമായ കാര്യമാണ്.

സ്വർഗപ്രവേശനത്തിനുള്ള കാരണങ്ങളിൽ പെട്ടതാണ് സൽകർമങ്ങൾ പ്രവർത്തിക്കുക എന്നത്.

التصنيفات

നിസ്കാരത്തിലെ ദിക്റുകൾ