നബി -ﷺ- ദ്വുഹ്റിന് മുൻപുള്ള നാല് റക്അത്തുകളും ഫജ്റിന് മുൻപുള്ള രണ്ട് റക്അത്തും ഉപേക്ഷിക്കാറില്ലായിരുന്നു

നബി -ﷺ- ദ്വുഹ്റിന് മുൻപുള്ള നാല് റക്അത്തുകളും ഫജ്റിന് മുൻപുള്ള രണ്ട് റക്അത്തും ഉപേക്ഷിക്കാറില്ലായിരുന്നു

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ദ്വുഹ്റിന് മുൻപുള്ള നാല് റക്അത്തുകളും ഫജ്റിന് മുൻപുള്ള രണ്ട് റക്അത്തും ഉപേക്ഷിക്കാറില്ലായിരുന്നു.

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

നബി -ﷺ- തൻ്റെ വീട്ടിൽ വെച്ച് റവാതിബായ (നിർബന്ധ നിസ്കാരങ്ങൾക്ക് ഒപ്പമുള്ള സുന്നത്തായ നിസ്കാരങ്ങൾ) സ്ഥിരമായി നിലനിർത്താറുണ്ടായിരുന്നു എന്നും അവിടുന്ന് അത് ഉപേക്ഷിക്കാറില്ലായിരുന്നു എന്നും ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. ദ്വുഹർ നിസ്കാരത്തിന് മുൻപ് -രണ്ട് സലാമുകളോടെ- നാല് റക്അത്തുകളും, ഫജ്ർ നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകളും അവിടുന്ന് നിസ്കരിക്കുമായിരുന്നു.

فوائد الحديث

ദ്വുഹ്ർ നിസ്കാരത്തിന് മുൻപ് നാല് റക്അത്തുകളും, ഫജ്ർ നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകളും സ്ഥിരമായി നിലനിർത്തുക എന്നത് നബി -ﷺ- യുടെ ചര്യയിൽ പെട്ടതാണ്.

സുന്നത്ത് നിസ്കാരങ്ങൾ വീട്ടിൽ വെച്ച് നിർവ്വഹിക്കുക എന്നതാണ് കൂടുതൽ ശ്രേഷ്ഠകരം. അതു കൊണ്ടാണ് ആഇശ -رَضِيَ اللَّهُ عَنْهَا- അക്കാര്യം പ്രത്യേകം അറിയിച്ചത്.

التصنيفات

റവാതിബ് സുന്നത്തുകൾ