തീർച്ചയായും അല്ലാഹു രോഷമുള്ളവനാണ്; (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്ന വ്യക്തിയും രോഷമുള്ളവനാണ്.…

തീർച്ചയായും അല്ലാഹു രോഷമുള്ളവനാണ്; (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്ന വ്യക്തിയും രോഷമുള്ളവനാണ്. ഒരു വിശ്വാസി അല്ലാഹു നിഷിദ്ധമാക്കിയത് പ്രവർത്തിക്കുന്നതിലാണ് അവൻ്റെ രോഷം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു രോഷമുള്ളവനാണ്; (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്ന വ്യക്തിയും രോഷമുള്ളവനാണ്. ഒരു വിശ്വാസി അല്ലാഹു നിഷിദ്ധമാക്കിയത് പ്രവർത്തിക്കുന്നതിലാണ് അവൻ്റെ രോഷം."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അല്ലാഹു രോഷം കൊള്ളുകയും കോപിക്കുകയും വെറുക്കുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൽ വിശ്വസിച്ച ഒരു വ്യക്തിക്കും രോഷവും കോപവും വെറുപ്പും ഉണ്ടാകുന്നത് പോലെ. അല്ലാഹുവിൻ്റെ രോഷത്തിനുള്ള കാരണം അവനിൽ വിശ്വസിച്ച ഒരു അടിമ അല്ലാഹു നിഷിദ്ധമാക്കിയ മ്ലേഛവൃത്തികൾ പ്രവർത്തിക്കുക എന്നതാണ്. വ്യഭിചാരം, സ്വവർഗരതി, മദ്യപാനം തുടങ്ങിയവയെല്ലാം അല്ലാഹുവിന് ഇഷ്ടമില്ലാത്ത മ്ലേഛവൃത്തികളിൽ പെട്ടതാണ്.

فوائد الحديث

അല്ലാഹുവിൻ്റെ കോപത്തിൽ നിന്നും, അവൻ്റെ വിധിവിലക്കുകൾ ലംഘിക്കപ്പെട്ടാലുള്ള അവൻ്റെ ശിക്ഷയിൽ നിന്നും താക്കീത് കൈക്കൊള്ളുക.

التصنيفات

അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളിലുള്ള ഏകത്വം