ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ഞാൻ ചോദിച്ചു: "നബി -ﷺ- തൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ ആദ്യം ചെയ്യാറുണ്ടായിരുന്നത്…

ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ഞാൻ ചോദിച്ചു: "നബി -ﷺ- തൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ ആദ്യം ചെയ്യാറുണ്ടായിരുന്നത് എന്താണ്?" അവർ പറഞ്ഞു: "പല്ലു തേക്കുക എന്നതാണ്

ശുറൈഹ് ബ്നു ഹാനിഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ഞാൻ ചോദിച്ചു: "നബി -ﷺ- തൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ ആദ്യം ചെയ്യാറുണ്ടായിരുന്നത് എന്താണ്?" അവർ പറഞ്ഞു: "പല്ലു തേക്കുക എന്നതാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

രാത്രിയോ പകലോ ആകട്ടെ, തൻ്റെ വീട്ടിൽ പ്രവേശിച്ചാൽ ആദ്യം പല്ലു തേക്കുക എന്നത് നബി -ﷺ- യുടെ ചര്യയിൽ പെട്ടതായിരുന്നു.

فوائد الحديث

പല്ലു തേക്കുക എന്നത് എല്ലാ സമയങ്ങളിലും പൊതുവായി പഠിപ്പിക്കപ്പെട്ട കാര്യമാണ്; എന്നാൽ അക്കാര്യം പ്രത്യേകം പുണ്യമാണെന്ന് ദീനിൽ അറിയക്കപ്പെട്ട സന്ദർഭങ്ങൾ അവക്ക് കൂടുതൽ പുണ്യമുള്ള സന്ദർഭങ്ങളാണ്. വീട്ടിൽ പ്രവേശിക്കുമ്പോൾ, നിസ്കാരത്തിൻ്റെ വേളയിൽ, വുദൂഇൻ്റെ സന്ദർഭത്തിൽ, ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ശേഷം, വായയുടെ മണം മാറിത്തുടങ്ങുമ്പോൾ എന്നിവ അവയിൽ പെട്ടതാണ്.

നബി -ﷺ- യുടെ ജീവിതരീതിയെ കുറിച്ചും ചര്യയെ കുറിച്ചും ചോദിച്ചറിയാൻ താബിഈങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു; അവിടുത്തെ അവർക്ക് മാതൃകയാക്കുന്നതിന് വേണ്ടിയായിരുന്നു അത്.

വിജ്ഞാനം അതിൻ്റെ വക്താക്കളായ പണ്ഡിതന്മാരിൽ നിന്നും, അതിനെ കുറിച്ച് ഏറ്റവും അറിവുള്ളവരിൽ നിന്നുമാണ് സ്വീകരിക്കേണ്ടത്. നബി -ﷺ- വീട്ടിൽ പ്രവേശിക്കുമ്പോൾ ചെയ്യാറുണ്ടായിരുന്ന കാര്യത്തെക്കുറിച്ച് താബിഈങ്ങൾ ചോദിച്ചത് നബി -ﷺ- യുടെ പത്‌നിയായ ആഇശ -رَضِيَ اللَّهُ عَنْهَا- യോടാണെന്നതിൽ ഈ പാഠമുണ്ട്.

നബി -ﷺ- തൻ്റെ വീട്ടുകാരോട് സ്വീകരിച്ചിരുന്ന മാന്യമായ സ്വഭാവം. വീട്ടിൽ പ്രവേശിക്കുമ്പോൾ അവിടുന്ന് ആദ്യം പല്ലുതേച്ചിരുന്നു എന്നത് അതിൻ്റെ അടയാളമാണ്.

التصنيفات

ഫിത്റതിൻ്റെ ചര്യകൾ