സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ്

സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ്. അന്നാണ് ആദം സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. അന്നാണ് അവിടെ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ് എന്ന് നബി -ﷺ- പഠിപ്പിക്കുന്നു. വെള്ളിയാഴ്ച്ചയുടെ പ്രത്യേകതകളിൽ പെട്ടതാണ്: ആദം -عَلَيْهِ السَّلَامُ- സൃഷ്ടിക്കപ്പെട്ടതും, അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതും, അവിടെ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതും ആ ദിവസമായിരുന്നു എന്നത്. അന്ത്യനാൾ സംഭവിക്കുന്നതും ഒരു വെള്ളിയാഴ്ച്ചയായിരിക്കും.

فوائد الحديث

വെള്ളിയാഴ്ച ദിവസം ആഴ്ച്ചയിലെ മറ്റു ദിവസങ്ങളേക്കാൾ ഉത്തമമാണ്.

വെള്ളിയാഴ്ച ദിവസം സൽകർമങ്ങൾ അധികരിപ്പിക്കാനുള്ള പ്രോത്സാഹനവും, അല്ലാഹുവിൻ്റെ കാരുണ്യം നേടിയെടുക്കാനും അവൻ്റെ ശിക്ഷയിൽ നിന്ന് രക്ഷതേടാനുമുള്ള പ്രേരണയും.

ഹദീഥിൽ പരാമർശിക്കപ്പെട്ട വെള്ളിയാഴ്ച്ച ദിവസത്തിൻ്റെ പ്രത്യേകതകൾ ആ ദിവസത്തിൻ്റെ ശ്രേഷ്ഠത വിവരിക്കുന്നതല്ല എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം ആദമിനെ സ്വർഗത്തിൽ നിന്ന് പുറത്താക്കി എന്നതും, അന്ത്യനാൾ അന്നായിരിക്കും സംഭവിക്കുക എന്നതും ഒരു ശ്രേഷ്ഠതയായി പരിഗണിക്കപ്പെടില്ല എന്നതാണ് അവരുടെ വീക്ഷണം.

മറ്റു ചിലർ പറഞ്ഞു: ഈ പറയപ്പെട്ടതെല്ലാം ശ്രേഷ്ഠതകളിലേക്കുള്ള സൂചന തന്നെയാണ്. ആദം -عَلَيْهِ السَّلَامُ- സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടു എന്നത് അദ്ദേഹത്തിൻ്റെ സന്താനങ്ങൾ ജനിക്കാനും, റസൂലുകളും നബിമാരും സച്ചരിതരായ ജനങ്ങളും ജനിച്ചു വീഴാനും കാരണമായിട്ടുണ്ട്. അന്ത്യനാൾ സംഭവിക്കുക എന്നതാകട്ടെ, സച്ചരിതരായ മനുഷ്യർക്ക് അവരുടെ പ്രതിഫലം ഉടനടി ലഭിക്കാനുള്ള കാരണവും, അല്ലാഹു അവർക്കായി ഒരുക്കി വെച്ച ആദരവുകളിലേക്ക് എത്തിപ്പെടാനുള്ള അവസരവുമാണ്.

വെള്ളിയാഴ്ച്ച ദിവസത്തിൻ്റെ പ്രത്യേകതകളായി മറ്റു ചില കാര്യങ്ങൾ കൂടി വേറെ ഹദീഥുകളിൽ വന്നിട്ടുണ്ട്. ആദം -عَلَيْهِ السَّلَامُ- ക്ക് അല്ലാഹു പൊറുത്തു നൽകിയതും, അദ്ദേഹം മരണപ്പെട്ടതും ഈ ദിവസം തന്നെയാണ്. വെള്ളിയാഴ്ച്ച ദിവസത്തിൽ ഒരു നിശ്ചിത സമയമുണ്ട്; ആ നേരം അല്ലാഹുവിൽ ഈമാനുള്ള ഒരടിമ നിസ്കരിച്ചു കൊണ്ട് അവനോട് എന്തൊരു കാര്യം തേടിയാലും അല്ലാഹു അത് അവന് നൽകുക തന്നെ ചെയ്യുന്നതാണ്.

വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസം അറഫ ദിവസമാണ്. ബലി പെരുന്നാൾ ദിവസമാണ് എന്നും അഭിപ്രായമുണ്ട്. ആഴ്ച്ചയിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ച്ചയാണ്. ഏറ്റവും ശ്രേഷ്ഠമായ രാത്രി ലൈലത്തുൽ ഖദ്റും.

التصنيفات

മുൻകഴിഞ്ഞ നബിമാരും റസൂലുകളും