എന്നെ ആകാശത്തേക്ക് (മിഅ്റാജ്) ഉയർത്തിയ വേളയിൽ ചെമ്പിൻ്റെ നഖമുള്ള ഒരു കൂട്ടരുടെ അടുത്തു കൂടെ ഞാൻ…

എന്നെ ആകാശത്തേക്ക് (മിഅ്റാജ്) ഉയർത്തിയ വേളയിൽ ചെമ്പിൻ്റെ നഖമുള്ള ഒരു കൂട്ടരുടെ അടുത്തു കൂടെ ഞാൻ സഞ്ചരിക്കുകയുണ്ടായി; ആ നഖങ്ങൾ കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുന്നുണ്ടായിരുന്നു

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എന്നെ ആകാശത്തേക്ക് (മിഅ്റാജ്) ഉയർത്തിയ വേളയിൽ ചെമ്പിൻ്റെ നഖമുള്ള ഒരു കൂട്ടരുടെ അടുത്തു കൂടെ ഞാൻ സഞ്ചരിക്കുകയുണ്ടായി; ആ നഖങ്ങൾ കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചു: ' ജിബ്‌രീൽ, ആരാണിവർ?' അദ്ദേഹം പറഞ്ഞു: "ജനങ്ങളുടെ മാംസം ഭക്ഷിക്കുകയും, അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്യുന്നവരാണിവർ."

[ഹസൻ] [അബൂദാവൂദ് ഉദ്ധരിച്ചത്]

الشرح

ഇസ്റാഅ് മിഅ്റാജിൻ്റെ രാവിൽ നബി -ﷺ- യെ ആകാശത്തേക്ക് ഉയർത്തിയപോൾ അവിടുന്ന് ഒരു കൂട്ടമാളുകളെ കണ്ടു; അവരുടെ നഖങ്ങൾ ചെമ്പു കൊണ്ടുള്ളതായിരുന്നു; അത് കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുകളും മുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- ജിബ്‌രീലിനോട് -عَلَيْهِ السَّلَامُ- ചോദിച്ചു: "ഈ ശിക്ഷ നൽകപ്പെടാൻ ഇവർ എന്തു തെറ്റാണ് ചെയ്തത്?!" ജിബ്‌രീൽ മറുപടി പറഞ്ഞു: "ജനങ്ങളുടെ പരദൂഷണം പറയുകയും, അവരുടെ അഭിമാനം അന്യായമായി വ്രണപ്പെടുത്തുകയും ചെയ്യുന്നവരായിരുന്നു ഇവർ."

فوائد الحديث

പരദൂഷണം പറയുന്നതിൽ നിന്നുള്ള ശക്തമായ താക്കീതും, പരദൂഷണക്കാരൻ മനുഷ്യമാംസം ഭക്ഷിക്കുന്നവനെ പോലെയാണെന്ന താരതമ്യവും സാദൃശ്യപ്പെടുത്തലും.

ജനങ്ങളുടെ അഭിമാനം ക്ഷതപ്പെടുത്തുകയും അവരെ പരദൂഷണം പറയുകയും ചെയ്യുക പോലുള്ള കാര്യങ്ങൾ വൻപാപങ്ങളിൽ പെട്ടതാണ്.

ത്വീബീ -رَحِمَهُ اللَّهُ- പറഞ്ഞു: "ആർത്തലച്ചു കരയുകയും വിലപിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സ്വഭാവത്തിൽ പെട്ടതാണ് തങ്ങളുടെ മുഖവും നെഞ്ചും മാന്തിക്കീറുക എന്നത്; മുസ്‌ലിംകളുടെ അഭിമാനത്തെ വ്രണപ്പെടുത്തുകയും പരദൂഷണം പറയുകയും ചെയ്യുക എന്നത് പുരുഷന്മാരുടെ സ്വഭാവഗുണങ്ങളിൽ പെട്ടതല്ല എന്ന ഓർമപ്പെടുത്തൽ ഈ ശിക്ഷാരൂപത്തിലുണ്ട്. അവ രണ്ടും സ്ത്രീകളുടെ ഏറ്റവും വൃത്തികെട്ടതും വിരൂപവുമായ അവസ്ഥയിലുള്ള സ്വഭാവങ്ങളാണ്.

അദൃശ്യകാര്യങ്ങളിലും, അല്ലാഹുവും അവൻ്റെ റസൂലും അറിയിച്ചതുമായ എല്ലാ കാര്യങ്ങളിലും വിശ്വസിക്കൽ നിർബന്ധമാണ്.

التصنيفات

തിന്മകൾക്കുള്ള ആക്ഷേപം