ഹേ അബൂദർ, നീ കറി ഉണ്ടാക്കുകയാണെങ്കിൽ അതിൽ വെള്ളം അധികരിപ്പിക്കുകയും, നിൻ്റെ അയൽവാസിയെ പരിഗണിക്കുകയും ചെയ്യുക

ഹേ അബൂദർ, നീ കറി ഉണ്ടാക്കുകയാണെങ്കിൽ അതിൽ വെള്ളം അധികരിപ്പിക്കുകയും, നിൻ്റെ അയൽവാസിയെ പരിഗണിക്കുകയും ചെയ്യുക

അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഹേ അബൂദർ, നീ കറി ഉണ്ടാക്കുകയാണെങ്കിൽ അതിൽ വെള്ളം അധികരിപ്പിക്കുകയും, നിൻ്റെ അയൽവാസിയെ പരിഗണിക്കുകയും ചെയ്യുക."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഭക്ഷണത്തിനായി കറി പാചകം ചെയ്യുമ്പോൾ അതിൽ വെള്ളം അധികരിപ്പിക്കാനും, അതിലൂടെ തൻ്റെ അയൽവാസിയെ പരിഗണിക്കാനും അദ്ദേഹത്തിൻ്റെ കാര്യങ്ങൾ അന്വേഷിച്ചറിയാനും നബി (ﷺ) പ്രോത്സാഹനം നൽകുന്നു.

فوائد الحديث

അയൽവാസിയോടുള്ള പെരുമാറ്റം നന്നാക്കാനുള്ള പ്രേരണ.

അയൽവാസികൾ തമ്മിൽ സമ്മാനങ്ങൾ നൽകുന്നത് പുണ്യകരമാണ്. കാരണം പരസ്പരമുള്ള സ്നേഹവും ഇഷ്ടവും വർദ്ധിപ്പിക്കാൻ അത് കാരണമാകുന്നതാണ്. അയൽവാസി ഭക്ഷണത്തിന് ആവശ്യമുള്ളവനാണെന്ന് നിനക്ക് അറിവുണ്ടായിരിക്കുകയും, നീ പാചകം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ഗന്ധം പരക്കുകയും ചെയ്യുന്നുവെങ്കിൽ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കണം.

ഉപകാരം എത്ര ചെറുതാണെങ്കിലും അത് ചെയ്യാനും, മുസ്‌ലിം സഹോദരങ്ങൾക്ക് സന്തോഷം പകരാനുമുള്ള പ്രോത്സാഹനം.

التصنيفات

ഒത്തുതീർപ്പും, അയൽപ്പക്ക വിധിവിലക്കുകളും