إعدادات العرض
തീർച്ചയായും അധികമായി ശപിക്കുന്നവർ ഖിയാമത് നാളിൽ ശുപാർശകരോ സാക്ഷികളോ ആവുകയില്ല
തീർച്ചയായും അധികമായി ശപിക്കുന്നവർ ഖിയാമത് നാളിൽ ശുപാർശകരോ സാക്ഷികളോ ആവുകയില്ല
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "തീർച്ചയായും അധികമായി ശപിക്കുന്നവർ ഖിയാമത് നാളിൽ ശുപാർശകരോ സാക്ഷികളോ ആവുകയില്ല."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt සිංහල Hausa Kurdî Português தமிழ் Kiswahili অসমীয়া ગુજરાતી Nederlands አማርኛ Română ไทยالشرح
ശപിക്കപ്പെടാൻ അർഹതയില്ലാത്തവരെ അധികമായി ശപിക്കുന്നവർ രണ്ട് ശിക്ഷകൾക്ക് അർഹരാണെന്ന് നബി (ﷺ) അറിയിക്കുന്നു: ഒന്ന്: ഖിയാമത്ത് നാളിൽ മുൻകഴിഞ്ഞ നബിമാർ തങ്ങളുടെ ജനതകളിലേക്ക് അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു നൽകിയിട്ടുണ്ടെന്ന് (ഈ ഉമ്മത്ത്) സാക്ഷ്യം വഹിക്കുമ്പോൾ അവർ അക്കൂട്ടത്തിൽ സാക്ഷികളാവുകയില്ല. ഇഹലോകത്തും -മറ്റുള്ളവരെ ശപിക്കുക എന്ന ഈ തിന്മ കാരണത്താൽ- അവരുടെ സാക്ഷ്യം സ്വീകരിക്കപ്പെടുന്നല്ല. അല്ലാഹുവിൻ്റെ മാർഗത്തിൽ മരണപ്പെടുക എന്ന ശഹാദത്തിൻ്റെ (രക്തസാക്ഷ്യത്തിൻ്റെ) സൗഭാഗ്യം അവർക്ക് ലഭിക്കുകയില്ല. രണ്ട്: അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്ന മുഅ്മിനീങ്ങൾ നരകത്തിൽ പ്രവേശിച്ച തങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി ശുപാർശ നടത്തുന്ന വേളയിൽ അവർക്ക് അതിൽ പങ്കുചേരാൻ സാധിക്കുകയില്ല.فوائد الحديث
ശാപവാക്കുകൾ ചൊരിയുന്നത് നിഷിദ്ധമാണ്. അത് അധികരിപ്പിക്കുക എന്നത് വൻപാപങ്ങളിൽ പെട്ട കാര്യവുമാണ്.
ശാപവാക്കുകൾ അധികരിപ്പിക്കുന്നവർക്കുള്ള ശിക്ഷ മാത്രമാണ് ഹദീഥിൽ പറയപ്പെട്ടിരിക്കുന്നത്. ഒന്നോ രണ്ടോ തവണ അത് പറഞ്ഞു പോയവരുടെ കാര്യമല്ല. ശപിക്കുന്നത് അനുവദനീയമായ സന്ദർഭങ്ങളിൽ ശപിക്കുന്നതും
ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല. വ്യക്തികളെ പേരെടുത്തു സൂചിപ്പിക്കാതെ, നിശ്ചിത സ്വഭാവഗുണങ്ങളുള്ളവരെ ശപിച്ചു കൊണ്ടുള്ള ഹദീഥിലെ പരാമർശങ്ങൾ ഉദാഹരണം. 'യഹൂദ നസ്വാറാക്കൾക്ക് മേൽ അല്ലാഹുവിൻ്റെ ശാപമുണ്ടാകട്ടെ.", 'അതിക്രമികൾക്ക് മേൽ അല്ലാഹുവിൻ്റെ ശാപമുണ്ടാകട്ടെ', 'രൂപമുണ്ടാക്കുന്നവരെ അല്ലാഹു ശപിക്കട്ടെ', 'ലൂത്വിൻ്റെ ജനതയുടെ പ്രവർത്തി ചെയ്തവനെ അല്ലാഹു ശപിക്കട്ടെ', 'അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ബലിയറുത്തവനെ അല്ലാഹു ശപിക്കട്ടെ', സ്ത്രീകളോട് സദൃശ്യരാകുന്ന പുരുഷന്മാരെയും പുരുഷന്മാരോട് സദൃശ്യരാകുന്ന സ്ത്രീകളെയും അല്ലാഹു ശപിക്കട്ടെ' എന്നിങ്ങനെയുള്ള വാക്കുകൾ അനുവദനീയമായ ശാപവാക്കുകൾക്കുള്ള ഉദാഹരണമാണ്.
ഖിയാമത് നാളിൽ മുഅ്മിനീങ്ങൾക്ക് ശഫാഅത് (ശുപാർശ) പറയാൻ സാധിക്കും.
التصنيفات
ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ