إعدادات العرض
സ്ത്രീകളുടെ അരികിൽ പ്രവേശിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക!" അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു:…
സ്ത്രീകളുടെ അരികിൽ പ്രവേശിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക!" അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ 'ഹംവു'കളുടെ (ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ട അന്യപുരുഷന്മാരായ) കാര്യമെന്താണ്?" നബി -ﷺ- പറഞ്ഞു: "ഹംവുകളെന്നാൽ മരണമാണ്
ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്ത്രീകളുടെ അരികിൽ പ്രവേശിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക!" അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ 'ഹംവു'കളുടെ (ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ട അന്യപുരുഷന്മാരായ) കാര്യമെന്താണ്?" നബി -ﷺ- പറഞ്ഞു: "ഹംവുകളെന്നാൽ മരണമാണ്."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Tagalog Türkçe اردو 中文 हिन्दी සිංහල ئۇيغۇرچە Hausa Português Kurdî Русский Nederlands অসমীয়া Tiếng Việt Kiswahili ગુજરાતી پښتو አማርኛ ไทย Oromoo Română Deutsch नेपालीالشرح
അന്യസ്ത്രീകളുമായി കൂടിക്കലരുന്നതിൽ നിന്ന് നബി -ﷺ- താക്കീത് ചെയ്യുകയാണ് ഈ ഹദീഥിൽ. സ്ത്രീകളുടെ അടുത്തേക്ക് പ്രവേശിക്കുന്നതും, അവർ നിങ്ങളുടെ അടുത്ത് പ്രവേശിക്കുന്നതും നിങ്ങൾ ഏറെ കരുതിയിരിക്കണമെന്ന് നബി -ﷺ- താക്കീത് നൽകുന്നു. അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: ഭർത്താവിൻ്റെ കുടുംബാംഗങ്ങളുടെ കാര്യം എങ്ങനെയാണ് നബിയേ?! ഭർത്താവിൻ്റെ സഹോദരനും, സഹോദരപുത്രനും, ഭർത്താവിൻ്റെ പിതൃവ്യനും പിതൃവ്യൻ്റെ മകനും സഹോദരിയുടെ പുത്രനുമെല്ലാം ഉദാഹരണം. അവൾ വിവാഹിതയല്ലായിരുന്നെങ്കിൽ അവൾക്ക് വിവാഹം കഴിക്കാൻ അനുവാദമുള്ള എല്ലാവരും ഈ പറഞ്ഞതിൽ ഉൾപ്പെടും. അപ്പോൾ നബി -ﷺ- പറഞ്ഞു: "മരണത്തെ ഭയക്കുന്നത് പോലെ അതിനെ നിങ്ങൾ ഭയപ്പെടുക." കാരണം അവരുമായി ഒറ്റക്കാകുന്നത് കടുത്ത ഫിത്നയിലേക്കും ദീൻ നശിച്ചു പോകുന്നതിലേക്കും നയിക്കുന്നതാണ്. ഭർത്താവിൻ്റെ പിതാക്കളും, ഭർത്താവിൻ്റെ മക്കളും ഒഴികെയുള്ള -ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ട ഏതൊരു അന്യപുരുഷൻ്റെയും കാര്യം- അതല്ലാത്ത അന്യപുരുഷന്മാരുടെ കാര്യത്തേക്കാൾ ശ്രദ്ധിക്കണം. കാരണം ഇതര അന്യപുരുഷന്മാരുമായി ഒറ്റക്കാകുന്നതിനേക്കാൾ ഇവരുമായി ഒറ്റക്കാകാൻ സാധ്യത കൂടുതലാണ്. അതിനാൽ അവരെ കൊണ്ട് കുഴപ്പം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ആരും കുറ്റമോ തെറ്റോ കാണാത്ത വിധത്തിൽ അവരുമായി ഒറ്റക്കാകാനും, അവരിലേക്ക് എത്തിപ്പെടാനുമുള്ള അവസരവും അധികമുണ്ട്. ഇത്തരം വിഷയങ്ങളിൽ ജനങ്ങൾക്കിടയിലുള്ള അശ്രദ്ധ വ്യാപകമാണ് എന്നതിനാൽ തന്നെ ഈ സാഹചര്യങ്ങളെ തടയുക എന്നത് പ്രയാസകരമാണ്. അതിനാൽ ഇതു കൊണ്ടുണ്ടാകുന്ന ഉപദ്രവവും പ്രയാസവും മരണത്തിന് സമാനമാണ്. പുറമെയുള്ള അന്യപുരുഷന്മാരുടെ കാര്യത്തിൽ ജനങ്ങൾ പൊതുവെ ശ്രദ്ധ വെക്കാറുണ്ട് എന്നത് പോലെ ഇതിൽ ശ്രദ്ധയുണ്ടാകാൻ സാധ്യതയില്ല.فوائد الحديث
അന്യസ്ത്രീകളുടെ അടുത്ത് പ്രവേശിക്കുന്നതും, അവരോടൊപ്പം ഒറ്റക്കാവുന്നതും വിലക്കപ്പെട്ടിരിക്കുന്നു. തിന്മകൾ സംഭവിക്കുന്നതിനുള്ള വഴി തടയുന്നതിനാണത്.
ഭർത്താവിൻ്റെ സഹോദരനും ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ട എല്ലാ അന്യപുരുഷന്മാർക്കും ഈ ഹദീഥ് ബാധകമാണ്. ഒറ്റക്കാവുന്ന വിധത്തിൽ അവർ സ്ത്രീകളുടെ അടുത്ത് പ്രവേശിക്കുന്നതാണ് ഹദീഥിൽ വിലക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
തിന്മകളിൽ വീണു പോകുമെന്ന ഭയം കാരണത്താൽ, അബദ്ധങ്ങൾക്ക് സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളിൽ നിന്നും അകന്നു നിൽക്കുക എന്നത് ഇസ്‌ലാമിക മര്യാദയിൽ പെട്ടതാണ്.
നവവി -رَحِمَهُ اللَّهُ- പറയുന്നു: "ഒരു സ്ത്രീയുടെ ഭർത്താവിൻ്റെ കുടുംബക്കാരെ കുറിച്ചാണ് (ഹദീഥിൽ പ്രയോഗിക്കപ്പെട്ട) ഹംവ് എന്ന പദം പ്രയോഗിക്കുക എന്നതിൽ ഭാഷാപണ്ഡിതന്മാർക്ക് യോജിപ്പുണ്ട്. ഭർത്താവിൻ്റെ പിതാവും, പിതൃസഹോദരനും, ഭർത്താവിൻ്റെ സഹോദരനും, സഹോദരപുത്രനും, സഹോദരപുത്രൻ്റെ മകനും മറ്റുമെല്ലാം ഭാഷാപരമായി ഈ പറഞ്ഞതിൽ ഉൾപ്പെടും. ഭാര്യയുടെ കുടുംബത്തിന് 'ഖതൻ' എന്ന വാക്കാണ് പ്രയോഗിക്കുക. ഭാര്യയുടെ കുടുംബക്കാർക്കും ഭർത്താവിന്റെ കുടുംബക്കാർക്കും 'സ്വിഹ്ർ' എന്ന വാക്ക് പൊതുവായി പ്രയോഗിക്കാം."
ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ടവരുമായി ഒറ്റക്കാവുന്നതിനെ നബി -ﷺ- മരണത്തോടാണ് ഉപമിച്ചത്. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "വളരെ അനിഷ്ടകരമായ കാര്യത്തെ മരണമെന്ന് വിശേഷിപ്പിക്കുന്നത് അറബികളുടെ ശൈലിയിൽ പെട്ടതാണ്. തിന്മകൾ സംഭവിക്കുന്നത് ഒരാളുടെ മതനിഷ്ഠ മരിക്കുന്നത് പോലെയാണ്. സ്ത്രീയുമായി ഒറ്റപ്പെടുകയും പാപം സംഭവിക്കുകയും ചെയ്താൽ വ്യഭിചാരത്തിൽ അകപ്പെടുന്ന വ്യക്തിയെ എറിഞ്ഞു കൊല്ലുക എന്ന വിധി നിർബന്ധമാവുകയും, അത് അയാളുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന വസ്തുത വേറെയുമുണ്ട്. ഭാര്യ അന്യപുരുഷനുമായി ഒറ്റക്കായതിലുള്ള ദേഷ്യം കാരണത്താൽ ഭർത്താവ് അവളെ ത്വലാഖ് ചെയ്യുന്നത് അവളുടെ നഷ്ടത്തിന് കാരണമാകുമെന്ന കാര്യവുമുണ്ട്."