إعدادات العرض
നിങ്ങൾ ഹജ്ജും ഉംറയും തുടരെത്തുടരെ ചെയ്യുക; അവ രണ്ടും ഉലയിലെ തീ ഇരുമ്പും സ്വർണവും വെള്ളിയും സംസ്കരിക്കുന്നത്…
നിങ്ങൾ ഹജ്ജും ഉംറയും തുടരെത്തുടരെ ചെയ്യുക; അവ രണ്ടും ഉലയിലെ തീ ഇരുമ്പും സ്വർണവും വെള്ളിയും സംസ്കരിക്കുന്നത് പോലെ ദാരിദ്ര്യത്തെയും പാപങ്ങളെയും ഇല്ലാതാക്കും. സ്വീകാര്യയോഗ്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലവുമില്ല
അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഹജ്ജും ഉംറയും തുടരെത്തുടരെ ചെയ്യുക; അവ രണ്ടും ഉലയിലെ തീ ഇരുമ്പും സ്വർണവും വെള്ളിയും സംസ്കരിക്കുന്നത് പോലെ ദാരിദ്ര്യത്തെയും പാപങ്ങളെയും ഇല്ലാതാക്കും. സ്വീകാര്യയോഗ്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലവുമില്ല."
الترجمة
العربية Tiếng Việt Bahasa Indonesia Nederlands Kiswahili অসমীয়া English ગુજરાતી සිංහල Magyar ქართული Hausa Română ไทย Português मराठी ភាសាខ្មែរ دری አማርኛ বাংলা Kurdî Македонски Tagalog తెలుగు Українська ਪੰਜਾਬੀالشرح
ഹജ്ജിൻ്റെ കർമ്മങ്ങളും ഉംറയുടെ കർമ്മങ്ങളും -സാധിക്കുന്നവർ- അടുത്തടുത്തായി നിർവ്വഹിക്കാൻ നബി (ﷺ) പ്രോത്സാഹനം നൽകുന്നു. കാരണം അവ രണ്ടും ഇപ്രകാരം ചെയ്യുന്നത് ദാരിദ്ര്യത്തെയും ഹൃദയത്തിലെ പാപങ്ങളെയും നീക്കം ചെയ്യാൻ കാരണമാകുന്നതാണ്. ഇരുമ്പിൽ കലർന്നു കിടക്കുന്ന മാലിന്യത്തെയും കലർപ്പുകളെയും നീക്കം ചെയ്യാൻ ഉലയിലെ അഗ്നി കാരണമാകുന്നതിന് സമാനമാണത്.فوائد الحديث
ഹജ്ജും ഉംറയും തുടർച്ചയായി നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠതയും അതിനുള്ള പ്രോത്സാഹനവും.
ഹജ്ജും ഉംറയും തുടർച്ചയായി നിർവ്വഹിക്കുന്നത് സമ്പദ്സമൃദ്ധിക്കും, തിന്മകൾ പൊറുക്കപ്പെടാനും കാരണമാകും.
മുബാറക്ഫൂരീ (رحمه الله) പറഞ്ഞു: "ഈ രണ്ട് പ്രവർത്തനങ്ങൾ ദാരിദ്ര്യത്തെ നീക്കം ചെയ്യുമെന്ന് പറഞ്ഞത് രണ്ടാലൊരു ഉദ്ദേശ്യത്തിലായിരിക്കാൻ സാധ്യതയുണ്ട്;
ഒന്നുകിൽ സമ്പത്ത് വർദ്ധിപ്പിച്ചു കൊണ്ട് സാമ്പത്തിക വർദ്ധനവുണ്ടാകാൻ അത് കാരണമാകുന്നതാണ്. അല്ലെങ്കിൽ, ഹൃദയത്തിന് ധന്യത നൽകിക്കൊണ്ട് മനസ്സിലെ ദാരിദ്ര്യം നീക്കിത്തരുന്നതാണ്."
التصنيفات
ഹജ്ജിൻ്റെയും ഉംറയുടെയും ശ്രേഷ്ഠത