ഉൽകൃഷ്ടമായ സ്വഭാവങ്ങൾ പൂർത്തികരിക്കുന്നതിന് വേണ്ടി മാത്രമാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്

ഉൽകൃഷ്ടമായ സ്വഭാവങ്ങൾ പൂർത്തികരിക്കുന്നതിന് വേണ്ടി മാത്രമാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഉൽകൃഷ്ടമായ സ്വഭാവങ്ങൾ പൂർത്തികരിക്കുന്നതിന് വേണ്ടി മാത്രമാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്."

[ഹസൻ] [رواه البخاري في الأدب المفرد وأحمد والبيهقي]

الشرح

എല്ലാ നല്ല സ്വഭാവഗുണങ്ങളും മര്യാദകളും പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് നബി (ﷺ) നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് അവിടുന്ന് അറിയിക്കുന്നു. അവിടുത്തേക്ക് മുൻപ് നിയോഗിക്കപ്പെട്ട ദൂതന്മാരുടെ നിയോഗമനത്തിൻ്റെ പൂർത്തീകരണമായാണ് അല്ലാഹു നബി(ﷺ)യെ നിയോഗിച്ചത് എന്നതിനോടൊപ്പം അറബികളുടെ പക്കലുണ്ടായിരുന്ന നല്ല സ്വഭാവഗുണങ്ങളെയും നബി (ﷺ) പൂർണ്ണമാക്കി; നന്മ ഇഷ്ടപ്പെടുന്നവരും തിന്മയോട് വെറുപ്പുള്ളവരുമായിരുന്നു അറബികൾ. മാന്യതയുടെയും ഉദാരതയുടെയും ഔന്നത്യത്തിൻ്റെയും ഗുണങ്ങൾ അവരിലുണ്ടായിരുന്നു. അവരുടെ സ്വഭാവങ്ങളിലെ കുറവുകളെ നികത്തുന്നതായിരുന്നു നബി (ﷺ) യുടെ നിയോഗമനത്തിൻ്റെ മറ്റൊരു ലക്ഷ്യം. തറവാടിൻ്റെ പേരിൽ മേന്മ നടിക്കലും, അഹങ്കാരവും ദരിദ്രരെ നിസ്സാരവൽക്കരിക്കലും മറ്റുമെല്ലാം അവരുടെ മോശം സ്വഭാവങ്ങളിൽ പെട്ടതായിരുന്നു.

فوائد الحديث

സൽസ്വഭാവങ്ങൾ പുലർത്താനും, അതിന് വിപരീതമായവ ഉപേക്ഷിക്കാനുമുള്ള പ്രോത്സാഹനം.

ഇസ്‌ലാമിൽ നല്ല സ്വഭാവങ്ങൾക്കുള്ള മര്യാദകൾക്കുമുള്ള പ്രാധാന്യവും, ഇസ്‌ലാം പ്രഥമ പരിഗണന നൽകിയ വിഷയങ്ങളിൽ പെട്ടതാണ് അത് എന്നുമുള്ള ഓർമ്മപ്പെടുത്തൽ.

ജാഹിലിയ്യഃ കാലഘട്ടത്തിലെ അറബികളിൽ ചില നല്ല സ്വഭാവങ്ങളുടെ ശേഷിപ്പുകൾ ഉണ്ടായിരുന്നു. ഉദാരതയും ധീരതയും മറ്റുമെല്ലാം അതിൽ പെട്ടതാണ്; ഇസ്‌ലാം വന്നെത്തിയപ്പോൾ അവക്കെല്ലാം പൂർണ്ണത പകരുകയാണ് ചെയ്തത്.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ