നീ സുജൂദ് ചെയ്താൽ നിൻ്റെ രണ്ട് കൈപ്പത്തികളും (ഭൂമിയിൽ) വെക്കുകയും, നിൻ്റെ കൈമുട്ടുകൾ ഉയർത്തുകയും ചെയ്യുക

നീ സുജൂദ് ചെയ്താൽ നിൻ്റെ രണ്ട് കൈപ്പത്തികളും (ഭൂമിയിൽ) വെക്കുകയും, നിൻ്റെ കൈമുട്ടുകൾ ഉയർത്തുകയും ചെയ്യുക

ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നീ സുജൂദ് ചെയ്താൽ നിൻ്റെ രണ്ട് കൈപ്പത്തികളും (ഭൂമിയിൽ) വെക്കുകയും, നിൻ്റെ കൈമുട്ടുകൾ ഉയർത്തുകയും ചെയ്യുക."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നിസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ എങ്ങനെയാണ് കൈകൾ വെക്കേണ്ടത് എന്ന കാര്യം നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. രണ്ട് കൈപ്പത്തികളും ഭൂമിയിൽ (തറയിൽ) അമർത്തി വെക്കുകയും, ഖിബ്‌ലയുടെ ദിശയിലേക്ക് കൈവിരലുകൾ വരുന്ന വിധത്തിൽ അവ ചേർത്തു പിടിക്കുകയും ചെയ്യണം. അതോടൊപ്പം കൈമുട്ടുകൾ ഭൂമിയിൽ സ്പർശിക്കാതെ ഉയർത്തി പിടിക്കുകയും രണ്ട് പാർശ്വങ്ങളിൽ നിന്നും അകറ്റി പിടിക്കുകയും വേണം.

فوائد الحديث

നിസ്കരിക്കുന്ന വ്യക്തി തൻ്റെ രണ്ട് കൈപ്പത്തികളും ഭൂമിയിൽ വെക്കുക എന്നത് നിർബന്ധമാണ്. സുജൂദിൽ ഭൂമിയിൽ സ്പർശിക്കേണ്ട ഏഴ് അവയങ്ങളിൽ പെട്ടതാണ് രണ്ട് കൈപ്പത്തികൾ.

രണ്ട് കൈത്തണ്ടകളും ഭൂമിയിൽ നിന്ന് ഉയർത്തി പിടിക്കുക എന്നത് സുന്നത്താണ്. നായ അതിൻ്റെ രണ്ട് കൈത്തണ്ടകളും ഭൂമിയിൽ പരത്തി വെക്കുന്നത് പോലെ സുജൂദിൽ കൈകൾ പരത്തി വെക്കുന്നത് വെറുക്കപ്പെട്ട കറാഹത്തായ പ്രവൃത്തിയാണ്.

ഇബാദത്തുകൾ നിർവഹിക്കുന്ന സന്ദർഭങ്ങളിൽ ഉന്മേഷവും താൽപ്പര്യവും ഉണർവ്വും പ്രകടിപ്പിക്കുകയാണ് വേണ്ടത്.

നിസ്കരിക്കുന്ന വ്യക്തി സുജൂദിൻ്റെ എല്ലാ അവയവങ്ങളുടെയും മേൽ അവലംബിക്കുന്ന വിധത്തിലാണ് സുജൂദ് ചെയ്യേണ്ടത്. അതിലൂടെ എല്ലാ അവയവങ്ങളും

ഇബാദത്തിൽ ഒരു പോലെ പങ്കുചേരുന്നതാണ്.

التصنيفات

നിസ്കാരത്തിൻ്റെ രൂപം