إعدادات العرض
അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ മകൾ മരണപെട്ടപ്പോൾ അവിടുന്ന് ഞങ്ങൾക്കരികിലേക്ക് പ്രവേശിച്ചു. എന്നിട്ടു പറഞ്ഞു:…
അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ മകൾ മരണപെട്ടപ്പോൾ അവിടുന്ന് ഞങ്ങൾക്കരികിലേക്ക് പ്രവേശിച്ചു. എന്നിട്ടു പറഞ്ഞു: "നിങ്ങൾ അവളെ വെള്ളവും സിദ്റും (ഒരു തരം ചെടി) ഉപയോഗിച്ച് മൂന്നോ അഞ്ചോ അതിലധികമോ തവണ -അത്രയും തവണ ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ- കുളിപ്പിക്കുക. അവസാനത്തെ തവണ അതിൽ കർപ്പൂരം -അല്ലെങ്കിൽ അൽപം കർപ്പൂരം- ചേർക്കുക. കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ വിളിക്കണം."
ഉമ്മു അത്വിയ്യ (رضي الله عنها) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ മകൾ മരണപെട്ടപ്പോൾ അവിടുന്ന് ഞങ്ങൾക്കരികിലേക്ക് പ്രവേശിച്ചു. എന്നിട്ടു പറഞ്ഞു: "നിങ്ങൾ അവളെ വെള്ളവും സിദ്റും (ഒരു തരം ചെടി) ഉപയോഗിച്ച് മൂന്നോ അഞ്ചോ അതിലധികമോ തവണ -അത്രയും തവണ ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ- കുളിപ്പിക്കുക. അവസാനത്തെ തവണ അതിൽ കർപ്പൂരം -അല്ലെങ്കിൽ അൽപം കർപ്പൂരം- ചേർക്കുക. കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ വിളിക്കണം." അങ്ങനെ, കുളിപ്പിച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾ നബിയെ വിളിച്ചു. അപ്പോൾ തൻ്റെ അരയിലുടുത്ത വസ്ത്രം അവിടുന്ന് ഞങ്ങൾക്ക് നൽകി. എന്നിട്ടു പറഞ്ഞു. "ഇത് -അഥവാ നബിയുടെ അരയുടുപ്പ്- അവളുടെ തൊലിയിൽ സ്പർശിക്കുന്ന തുണിയായി ഉടുപ്പിക്കണം." ചില റിപ്പോർട്ടുകളിൽ "അല്ലെങ്കിൽ ഏഴു തവണ (കുളിപ്പിക്കണം)" എന്നും "അവളുടെ ശരീരത്തിൻ്റെ വലതുഭാഗവും വുദൂഇൻ്റെ അവയവങ്ങളും കൊണ്ട് തുടങ്ങണം" എന്നും വന്നിട്ടുണ്ട്. ഉമ്മു അത്വിയ്യ പറഞ്ഞു: അവരുടെ മുടി ഞങ്ങൾ മൂന്നായി മെടഞ്ഞിട്ടു.
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt ئۇيغۇرچە Hausa Português Kurdîالتصنيفات
മയ്യിത്തിനെ കുളിപ്പിക്കൽ