إعدادات العرض
1- അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ മകൾ മരണപെട്ടപ്പോൾ അവിടുന്ന് ഞങ്ങൾക്കരികിലേക്ക് പ്രവേശിച്ചു. എന്നിട്ടു പറഞ്ഞു: "നിങ്ങൾ അവളെ വെള്ളവും സിദ്റും (ഒരു തരം ചെടി) ഉപയോഗിച്ച് മൂന്നോ അഞ്ചോ അതിലധികമോ തവണ -അത്രയും തവണ ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ- കുളിപ്പിക്കുക. അവസാനത്തെ തവണ അതിൽ കർപ്പൂരം -അല്ലെങ്കിൽ അൽപം കർപ്പൂരം- ചേർക്കുക. കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ വിളിക്കണം."