അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും

അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ജനങ്ങൾ പരസ്പരം അതിക്രമം നടത്തുകയും, കൊലപാതകത്തിലൂടെയോ മുറിവേൽപ്പിക്കുന്നതിലൂടെയോ രക്തം ചൊരിയുകയും ചെയ്ത വിഷയങ്ങളിലായിരിക്കും അന്ത്യനാളിൽ ആദ്യമായി വിധികൽപ്പിക്കപ്പെടുക എന്ന് നബി -ﷺ- അറിയിക്കുന്നു.

فوائد الحديث

രക്തം ചൊരിയുന്നതിൻ്റെ ഗൗരവം. കാരണം, അന്ത്യനാളിൽ വിചാരണ ആരംഭിക്കുക ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിലായിരിക്കും.

തിന്മകളുടെ ഗൗരവം അത് കൊണ്ട് സംഭവിക്കുന്ന കുഴപ്പത്തിൻ്റെ വ്യാപ്തി അനുസരിച്ചായിരിക്കും അധികരിക്കുക. നിരപരാധികളുടെ രക്തം ചിന്തുക എന്നത് ഏറ്റവും വലിയ കുഴപ്പത്തിൽ പെട്ടതാണ്. അല്ലാഹുവിനെ നിഷേധിക്കുക എന്ന കുഫ്റും, അവനിൽ പങ്കുചേർക്കുക എന്ന ശിർക്കും മാത്രമാണ് അതിനേക്കാൾ ഗൗരവമായിട്ടുള്ളത്.

التصنيفات

മരണാനന്തര ജീവിതം, പ്രതിക്രിയ