إعدادات العرض
നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?!
നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?!
മുസ്അബ് ബ്നു സഅ്ദ് (رضي الله عنه) നിവേദനം: സഅ്ദ് (رضي الله عنه) തനിക്ക് മറ്റുള്ളവരേക്കാൾ ഒരു സ്ഥാനമുണ്ട് എന്ന് ധരിച്ചിരുന്നു. അപ്പോൾ നബി (ﷺ) പറയുകയുണ്ടായി: "നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?!"
[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt ئۇيغۇرچە Hausa Kurdî Nederlands Kiswahili অসমীয়া ગુજરાતી සිංහල Magyar ქართული Română ไทย Português मराठी ភាសាខ្មែរ دری አማርኛ Македонски తెలుగు Українська ਪੰਜਾਬੀالشرح
തൻ്റെ ധൈര്യവും മറ്റു ഗുണങ്ങളും കാരണത്താൽ ദുർബലരായ മറ്റു ചിലരേക്കാൾ തനിക്ക് പ്രത്യേകമായ ശ്രേഷ്ഠതയുണ്ട് എന്ന് സഅ്ദ് (رضي الله عنه) ധരിച്ചു പോയി. അപ്പോൾ നബി (ﷺ) പറഞ്ഞു: "നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?! അവരുടെ പ്രാർത്ഥനകളും നിസ്കാരങ്ങളും ഇഖ്ലാസുമാണ് (നിങ്ങൾക്ക് ഇവ നൽകപ്പെടാനുള്ള കാരണം). പ്രാർത്ഥനകളിൽ ശക്തമായ ഇഖ്ലാസുള്ളവരായിരിക്കും അവർ; ഇഹലോകത്തിൻ്റെ അലങ്കാരങ്ങളിൽ കെട്ടുപിണയാത്തവരാണെന്നതിനാൽ ആരാധനകളിൽ കൂടുതൽ ഭയഭക്തിയുള്ളവരുമായിരിക്കും അവർ.فوائد الحديث
വിനയം കൈമുതലാക്കാനും മറ്റുള്ളവരുടെ മേൽ ഔന്നിത്യം പ്രകടിപ്പിക്കുന്നത് ഉപേക്ഷിക്കാനുമുള്ള പ്രോത്സാഹനം.
ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "ശക്തനായ ഒരാൾക്ക് അവൻ്റെ ധൈര്യവും ശൂരത്വവും മുൻഗണന കൽപ്പിക്കുന്നുവെങ്കിൽ, ദുർബലന് അവൻ്റെ പ്രാർത്ഥനയും ഇഖ്ലാസും മുൻഗണന നൽകുന്നു."
ദരിദ്രരോട് നന്മയിൽ വർത്തിക്കാനും അവരുടെ അവകാശങ്ങൾ നൽകാനുമുള്ള പ്രോത്സാഹനവും പ്രേരണയും. അല്ലാഹു നിനക്ക് മേൽ കരുണ ചൊരിയാനും നിന്നെ സഹായിക്കാനുമുള്ള കാരണമാണത്.
التصنيفات
സച്ചരിതരുടെ മാർഗരീതികൾ