إعدادات العرض
എല്ലാ നിസ്കാരത്തിൻ്റെയും അവസാനം ഇപ്രകാരം പറയുന്നത് നീയൊരിക്കലും ഉപേക്ഷിക്കരുത്. അല്ലാഹുവേ! നിന്നെ…
എല്ലാ നിസ്കാരത്തിൻ്റെയും അവസാനം ഇപ്രകാരം പറയുന്നത് നീയൊരിക്കലും ഉപേക്ഷിക്കരുത്. അല്ലാഹുവേ! നിന്നെ സ്മരിക്കാനും, നിനക്ക് നന്ദി പ്രകടിപ്പിക്കാനും, നിനക്ക് നല്ല രൂപത്തിൽ ഇബാദത്ത് നിർവഹിക്കാനും നീയെന്നെ സഹായിക്കേണമേ!
മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ മുആദ്! അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു! ഹേ മുആദ്! ഞാൻ നിനക്കൊരു ഉപദേശം നൽകട്ടെ. എല്ലാ നിസ്കാരത്തിൻ്റെയും അവസാനം ഇപ്രകാരം പറയുന്നത് നീയൊരിക്കലും ഉപേക്ഷിക്കരുത്. അല്ലാഹുവേ! നിന്നെ സ്മരിക്കാനും, നിനക്ക് നന്ദി പ്രകടിപ്പിക്കാനും, നിനക്ക് നല്ല രൂപത്തിൽ ഇബാദത്ത് നിർവഹിക്കാനും നീയെന്നെ സഹായിക്കേണമേ!"
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Hausa Kurdî Kiswahili Português සිංහල አማርኛ Nederlands Tiếng Việt অসমীয়া Oromoo پښتو ગુજરાતી ไทย Românăالشرح
നബി -ﷺ- മുആദ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ കൈ പിടിച്ചു കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു: 'അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു. മുആദ്! എല്ലാ നിസ്കാരത്തിൻ്റെയും അവസാനത്തിൽ ഇനി പറയുന്ന വാക്കുകൾ ചൊല്ലുന്നത് താങ്കൾ ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് ഞാൻ താങ്കളോട് വസ്വിയ്യത്തായി ഉപദേശിക്കട്ടെ. اللَّهُمَّ أَعِنِّي عَلَى ذِكْرِكَ: അല്ലാഹുവേ! നിന്നിലേക്ക് എന്നെ അടുപ്പിക്കുന്ന എല്ലാ വാക്കുകളിലും പ്രവർത്തനങ്ങളിലും നിന്നെ സ്മരിക്കാൻ നീ എന്നെ സഹായിക്കണേ! وَشُكْرِكَ: നിൻ്റെ പക്കൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങൾക്കും എന്നിൽ നിന്ന് പ്രയാസങ്ങളെ നീ തടഞ്ഞു നിർത്തിയതിനും നിനക്ക് നന്ദി പ്രകടിപ്പിക്കാനും നീ എന്നെ സഹായിക്കണേ! وَحُسْنِ عِبَادَتِكَ: ഇഖ്‌ലാസോടെ നിന്നെ മാത്രം ഉദ്ദേശിച്ചു കൊണ്ടും, നബി -ﷺ- യെ മാതൃകയാക്കി കൊണ്ടും നിനക്ക് ഇബാദത്തുകൾ നിർവ്വഹിക്കാനും നീ എന്നെ സഹായിക്കണേ!فوائد الحديث
ഒരാളെ അല്ലാഹുവിൻ്റെ മാർഗത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് അയാളെ അറിയിക്കുക എന്നത് ഇസ്‌ലാമിക മര്യാദയാണ്.
ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന നിർബന്ധ നിസ്കാരത്തിൻ്റെയും സുന്നത്ത് നിസ്കാരത്തിൻ്റെയും അവസാനത്തിൽ സ്ഥിരമായി ചൊല്ലുന്നത് നല്ലതാണ്.
വളരെ ചെറിയ വാക്കുകൾ മാത്രമേ ഉള്ളൂവെങ്കിലും ഈ പ്രാർത്ഥനയിൽ ഐഹികവും പാരത്രികവുമായ എല്ലാ ആവശ്യങ്ങളും അടങ്ങിയിരിക്കുന്നു.
അല്ലാഹുവിൻ്റെ മാർഗത്തിൽ സ്നേഹിക്കുക എന്നതിൻ്റെ ഫലങ്ങൾ പലതുണ്ട്; പരസ്പരം സത്യവും ശരിയും ഉപദേശിക്കുക എന്നതും, ഗുണദോഷിക്കുക എന്നതും, നന്മകളിലും ധർമ്മനിഷ്ഠയിലും പരസ്പരം സഹായിക്കുക എന്നതും അതിൽ പെട്ടതാണ്.
ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "അല്ലാഹുവിനുള്ള ദിക്ർ ഹൃദയവിശാലതയുടെ ആരംഭമാണ്. അല്ലാഹുവിന് നന്ദി കാണിക്കുക എന്നത് അനുഗ്രഹങ്ങൾക്കുള്ള വഴിയും, നല്ല രൂപത്തിൽ അല്ലാഹുവിനെ ആരാധിക്കുക എന്നത് അല്ലാഹുവല്ലാത്ത എല്ലാത്തിൽ നിന്നുമുള്ള വിടുതലും നൽകുന്നു."
التصنيفات
നിസ്കാരത്തിലെ ദിക്റുകൾ