ആരെങ്കിലും തന്റെ സഹോദരനോട് അവന്റെ അഭിമാനത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ഒരു അക്രമം ചെയ്തതായുണ്ടെങ്കിൽ,…

ആരെങ്കിലും തന്റെ സഹോദരനോട് അവന്റെ അഭിമാനത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ഒരു അക്രമം ചെയ്തതായുണ്ടെങ്കിൽ, ദീനാറോ ദിർഹമോ ഇല്ലാത്ത ഒരു ദിവസത്തിന് മുൻപ് -ഇന്ന് തന്നെ- അവനോട് പൊരുത്തം വാങ്ങട്ടെ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും തന്റെ സഹോദരനോട് അവന്റെ അഭിമാനത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ഒരു അക്രമം ചെയ്തതായുണ്ടെങ്കിൽ, ദീനാറോ ദിർഹമോ ഇല്ലാത്ത ഒരു ദിവസത്തിന് മുൻപ് -ഇന്ന് തന്നെ- അവനോട് പൊരുത്തം വാങ്ങട്ടെ. അവന് സൽകർമങ്ങൾ ഉണ്ടെങ്കിൽ, അവന്റെ അക്രമത്തിന്റെ അളവനുസരിച്ച് അതിൽ നിന്ന് എടുക്കപ്പെടും. അവന് സൽകർമങ്ങൾ ഇല്ലെങ്കിൽ, അക്രമിക്കപ്പെട്ടവന്റെ തിന്മകളിൽ നിന്ന് എടുത്ത് അവന്റെ മേൽ ചുമത്തപ്പെടും."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

ഒരാൾ തൻ്റെ മുസ്‌ലിം സഹോദരനോട് അവൻ്റെ അഭിമാനത്തിലോ, സ്വത്തിലോ, രക്തത്തിലോ അതിക്രമം ചെയ്തിട്ടുണ്ടെങ്കിൽ, ദുനിയാവിലായിരിക്കുമ്പോൾ തന്നെ -സ്വർണ നാണയങ്ങളോ വെള്ളി നാണയങ്ങളോ ഉപകരിക്കാത്ത അന്ത്യനാൾ വരും മുൻപ്- താൻ അക്രമിച്ചവനോട് മാപ്പ് ചോദിക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. പരലോകത്ത് അക്രമിക്ക് സ്വന്തത്തെ രക്ഷപ്പെടുത്താൻ യാതൊന്നു കൊണ്ടും സാധിക്കുന്നതല്ല. കാരണം, ആ ദിവസം അതിക്രമങ്ങൾക്ക് പ്രതിക്രിയ ചെയ്യപ്പെടുക സൽകർമങ്ങളും തിന്മകളും കൊണ്ടായിരിക്കും. ദ്രോഹിക്കപ്പെട്ടവന് തനിക്ക് നേരിട്ട അക്രമത്തിന്റെ അളവനുസരിച്ച് അക്രമിയുടെ നന്മകളിൽ നിന്ന് നൽകപ്പെടും. അക്രമിയുടെ കയ്യിൽ നന്മകൾ ഇല്ലെങ്കിൽ, അക്രമിക്കപ്പെട്ടവന്റെ തിന്മകളിൽ നിന്ന് അക്രമത്തിന്റെ അളവനുസരിച്ച് എടുക്കുകയും, അത് അക്രമിയുടെ മേൽ ചുമത്തപ്പെടുകയും ചെയ്യും.

فوائد الحديث

അക്രമത്തിൽ നിന്നും കൈയേറ്റങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ അങ്ങേയറ്റം ശ്രദ്ധിക്കുക.

മറ്റുള്ളവരോടുള്ള ബാധ്യതകളിൽ വരുത്തിയ വീഴ്ചകളിൽ വേഗത്തിൽ പൊരുത്തം വാങ്ങിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും.

ആളുകളോടുള്ള അക്രമവും ദ്രോഹവും സൽകർമങ്ങളെ നശിപ്പിക്കുകയും അവയുടെ ഫലം ഇല്ലാതാക്കുകയും ചെയ്യും.

അടിമകളുടെ അവകാശങ്ങൾ അല്ലാഹു പൊറുക്കില്ല, അത് അതിന്റെ അവകാശികൾക്ക് തിരികെ നൽകാതെ.

ദീനാറും ദിർഹമും ദുനിയാവിൽ പ്രയോജനങ്ങൾ നേടാനുള്ള മാർഗങ്ങളാണ്. എന്നാൽ അന്ത്യനാളിൽ സൽകർമങ്ങളും തിന്മകളുമാണ് പ്രയോജനപ്പെടുക.

മറ്റുള്ളവരുടെ അഭിമാനം വ്രണപ്പെടുത്തിയാൽ അത് പരിഹരിക്കേണ്ട രൂപം വിവരിക്കവെ പണ്ഡിതന്മാരിൽ ചിലർ പറഞ്ഞു: നീ ഒരാളുടെ അഭിമാനം വ്രണപ്പെടുത്തിയ കാര്യം അയാൾ അറിഞ്ഞിട്ടില്ലെങ്കിൽ, അവനെ പിന്നീട് അത് അറിയിക്കേണ്ട ആവശ്യമില്ല. ഉദാഹരണത്തിന്, ഒരു സദസ്സിൽ വെച്ച് നീ ഒരാളെ മോശം പറയുകയും, പിന്നീട് നീ പശ്ചാത്തപിക്കുകയും ചെയ്താൽ, അക്കാര്യം അവനെ അറിയിക്കേണ്ടതില്ല. എന്നാൽ, അയാൾക്ക് വേണ്ടി നീ പാപമോചനം തേടുകയും പ്രാർത്ഥിക്കുകയും, നീ അവനെ കുറിച്ച് മോശം പറഞ്ഞ സദസ്സുകളിൽ അവൻ്റെ നന്മകൾ പറയുകയും ചെയ്യണം. ഇപ്രകാരമാണ് മറ്റൊരാളുടെ അഭിമാനം വ്രണപ്പെടുത്തിയാൽ അതിന് പരിഹാരം കാണേണ്ടത്.

التصنيفات

മരണാനന്തര ജീവിതം