എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- ഇതല്ലാത്ത മസ്ജിദുകളിൽ വെച്ചുള്ള ആയിരം…

എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- ഇതല്ലാത്ത മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- ഇതല്ലാത്ത മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യുടെ മസ്ജിദിൽ വെച്ച് നിസ്കരിക്കുന്നതിൻ്റെ ശ്രേഷ്ഠത അവിടുന്ന് ഈ ഹദീഥിലൂടെ വ്യക്തമാക്കുന്നു. മക്കയിലുള്ള മസ്ജിദുൽ ഹറാം ഒഴിച്ചു നിർത്തിയാൽ, ഭൂമിയിലുള്ള ഏതു മസ്ജിദുകളിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാളും ആയിരം ഇരട്ടി പ്രതിഫലം മസ്ജിദുന്നബവിയിൽ വെച്ചുള്ള നിസ്കാരത്തിനുണ്ട്. നബി -ﷺ- യുടെ മസ്ജിദിലുള്ള നിസ്കാരത്തേക്കാൾ ശ്രേഷ്ഠതയുള്ളതാണ് മസ്ജിദുൽ ഹറാമിൽ വെച്ചുള്ള നിസ്കാരം എന്ന് അതിൽ നിന്ന് മനസ്സിലാക്കാം.

فوائد الحديث

മസ്ജിദുൽ ഹറാമിൽ വെച്ചും, മസ്ജിദുന്നബവിയിൽ വെച്ചും നിസ്കരിക്കുന്നതിന് പ്രതിഫലം ഇരട്ടിയാക്കപ്പെടുന്നതാണ്.

മസ്ജിദുൽ ഹറാമിൽ വെച്ചുള്ള നിസ്കാരം മറ്റു മസ്ജിദുകളിൽ നിസ്കരിക്കുന്നതിനേക്കാൾ ഒരു ലക്ഷം മടങ്ങ് ഉത്തമമാണ്.

التصنيفات

മസ്ജിദുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ