إعدادات العرض
ഒരാൾ ഒരു ദിവസം നൂറ് തവണ 'لاَ إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ' എന്ന്…
ഒരാൾ ഒരു ദിവസം നൂറ് തവണ 'لاَ إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ' എന്ന് പറഞ്ഞാൽ, പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്യമാണത്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ ഒരു ദിവസം നൂറ് തവണ 'لاَ إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ' എന്ന് പറഞ്ഞാൽ, പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്യമാണത്. (സാരം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ല; അവൻ ഏകനാണ്; അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വാധികാരമുള്ളത്. അവനാകുന്നു സർവ്വ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.) അവന് അതിലൂടെ നൂറ് നന്മകൾ രേഖപ്പെടുത്തപ്പെടുകയും, നൂറ് തിന്മകൾ അവനിൽ നിന്ന് മായ്ക്കപ്പെടുകയും ചെയ്യും. അന്നേ ദിവസം വൈകുന്നേരം വരെ അത് അവന് പിശാചിൽ നിന്നുള്ള ഒരു രക്ഷാകവചമായിരിക്കും. അവൻ പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമായതൊന്നും ആ ദിവസത്തിൽ ഒരാളും പ്രവർത്തിക്കുകയില്ല; അതിനേക്കാൾ അധികം ഒരാൾ ചെയ്താൽ ഒഴികെ."
الترجمة
العربية Tiếng Việt Magyar ქართული සිංහල Kiswahili Română অসমীয়া ไทย Hausa English Português मराठी دری አማርኛ বাংলা ភាសាខ្មែរ Kurdî Nederlands ગુજરાતી Македонски Bahasa Indonesia Tagalog ਪੰਜਾਬੀالشرح
നബി -ﷺ- അറിയിക്കുന്നു: ആരെങ്കിലും ഇപ്രകാരം പറഞ്ഞാൽ: "(ആരാധനക്ക് അർഹനായി ആരുമില്ല; അല്ലാഹുവല്ലാതെ), അവൻ ഏകനാണ്. (അവന് പങ്കുകാരില്ല.) - അവന്റെ ഏകത്വത്തിലും, റബ്ബായിരിക്കുന്നതിലും, നാമങ്ങളിലും വിശേഷണങ്ങളിലും അവന് പങ്കുകാരില്ല. (അവനാണ് സർവ്വ ആധിപത്യവും) നിയന്ത്രണവും അധികാരവും എല്ലാം അവനാണ്. (അവനാണ് എല്ലാ സ്തുതിയും) അവൻ സൃഷ്ടിക്കുന്നതിനും നിശ്ചയിക്കുന്നതിനും എല്ലാം അവനാണ് സ്തുതി. (അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്) - ഒരു തടസ്സമോ എതിരാളിയോ ഇല്ലാത്തവനാണവൻ. അവൻ ഉദ്ദേശിക്കാത്തതൊന്നും സംഭവിക്കുകയുമില്ല. ആരെങ്കിലും ഈ ദിക്ർ ഒരു ദിവസം നൂറ് തവണ ഉരുവിട്ടാൽ, പത്ത് അടിമകളെ മോചിപ്പിച്ചതിന്റെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം അല്ലാഹുവിങ്കൽ അവന് രേഖപ്പെടുത്തപ്പെടും. നൂറ് നന്മകളും പദവികളും സ്വർഗത്തിൽ അവനായി രേഖപ്പെടുത്തപ്പെടും. അവനിൽ നിന്ന് നൂറ് തിന്മകൾ മായ്ക്കപ്പെടുകയും ഒഴിവാക്കുകയും ചെയ്യപ്പെടും. ആ ദിവസം പ്രഭാതം മുതൽ സൂര്യൻ അസ്തമിച്ചു വൈകുന്നേരം വരെ ഇത് ചൊല്ലിയ വ്യക്തിക്ക് പിശാചിൽ നിന്നും അവൻ അയാളെ വഴിതെറ്റിക്കുന്നതിൽ നിന്നും അവൻ്റെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിൽ നിന്നും ഒരു രക്ഷാകവചവും സംരക്ഷണവും കോട്ടയും നിശ്ചയിക്കപ്പെടുകയും ചെയ്യും. അന്ന് നൂറ് തവണ ഈ ദിക്ർ പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമായതൊന്നും അന്ത്യനാളിൽ ആരും കൊണ്ടുവരുകയില്ല; ഒരാൾ അതിനേക്കാൾ അധികം പ്രവർത്തിക്കുകയും ദിക്ർ വർദ്ധിപ്പിക്കുകയും ചെയ്താലല്ലാതെ.فوائد الحديث
തൗഹീദിൻ്റെ വാചകമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ ശ്രേഷ്ഠതയും അതിനുള്ള മഹത്തായ പ്രതിഫലവും.
അല്ലാഹുവിന്റെ അടിമകളോടുള്ള അവൻ്റെ ഔദാര്യത്തിന്റെ വിശാലത. എല്ലാവർക്കും എളുപ്പത്തിൽ നിർവഹിക്കാൻ കഴിയുന്ന ദിക്റിന് എത്ര വലിയ പ്രതിഫലമാണ് അവൻ നിശ്ചയിച്ചിരിക്കുന്നത് എന്ന് നോക്കൂ.
ഈ തഹ്‌ലീൽ (ലാ ഇലാഹ ഇല്ലല്ലാഹ് ...) ഒരു ദിവസം നൂറ് തവണയിൽ അധികം പറഞ്ഞാൽ, നൂറ് തവണ ചൊല്ലിയതിന് ഈ ഹദീസിൽ പറഞ്ഞ നിശ്ചിത പ്രതിഫലം അവന് ലഭിക്കും. അതിന് ശേഷം അധികമായി ചെയ്യുന്നതിന് വേറെ പ്രതിഫലവും ലഭിക്കും. ഈ ഹദീഥിൽ പറയപ്പെട്ട എണ്ണത്തിൽ ഒരാൾ അധികരിപ്പിക്കുന്നത് അല്ലാഹു നിശ്ചയിച്ച പരിധികളോ എണ്ണമോ ലംഘിക്കുന്നതിലോ അതിൻ്റെ മേൽ അധികരിപ്പിക്കുന്നതിലോ ഉൾപ്പെടുകയില്ല. അതിൻ്റെ മേൽ അധികരിപ്പിക്കുന്നതിന് നിശ്ചിത പ്രതിഫലം പറയപ്പെട്ടിട്ടില്ലെങ്കിലും, അധികരിപ്പിക്കുന്നത് കൊണ്ട് പ്രതിഫലം നഷ്ടമാകില്ല എന്നർത്ഥം.
ഇമാം നവവി പറഞ്ഞു: "ഹദീസിന്റെ പൊതുവായ അർത്ഥം, ആരെങ്കിലും ഈ തഹ്‌ലീൽ ഒരു ദിവസം നൂറ് തവണ ചൊല്ലിയാൽ ഈ ഹദീസിൽ പറഞ്ഞ പ്രതിഫലം ലഭിക്കുമെന്നാണ്. അത് തുടർച്ചയായി പറഞ്ഞാലും പല സമയങ്ങളിലായി പറഞ്ഞാലും, അല്ലെങ്കിൽ പകലിന്റെ തുടക്കത്തിൽ കുറച്ചും പകലിൻ്റെ അവസാനത്തിൽ കുറച്ചുമായി പറഞ്ഞാലും പ്രസ്തുത പ്രതിഫലം ലഭിക്കുന്നതാണ്. എന്നാൽ, പകൽ മുഴുവൻ അവന് രക്ഷാകവചമായിരിക്കാൻ, പകലിന്റെ തുടക്കത്തിൽ തുടർച്ചയായി പറയുന്നതാണ് ഏറ്റവും നല്ലത്."
