ലഹരി പകരുന്നതൊക്കെയും -അത് കൂടുതലാവട്ടെ കുറച്ചാവട്ടെ- നിഷിദ്ധമാണ്

ലഹരി പകരുന്നതൊക്കെയും -അത് കൂടുതലാവട്ടെ കുറച്ചാവട്ടെ- നിഷിദ്ധമാണ്

ജാബിർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عنهما- നിവേദനം: നബി -ﷺ- പറഞ്ഞു: "ലഹരി പകരുന്നതൊക്കെയും -അത് കൂടുതലാവട്ടെ കുറച്ചാവട്ടെ- നിഷിദ്ധമാണ്."

[ഹസൻ] [رواه أبو داود والترمذي وابن ماجه وأحمد]

الشرح

ധാരാളം കഴിച്ചാൽ ബുദ്ധി നഷ്ടപ്പെടുത്തുന്ന ഏത് ഭക്ഷണവും പാനീയവും കുറച്ച് കഴിക്കുന്നതും നിഷിദ്ധമാണ് എന്ന് നബി (ﷺ) അറിയിക്കുന്നു; കുറച്ചു കഴിച്ചാൽ ബുദ്ധി നഷ്ടമാവില്ലെന്ന ന്യായം കൊണ്ട് അവ കുറച്ചു കഴിക്കുന്നത് അനുവദനീയമാവില്ല എന്നർത്ഥം.

فوائد الحديث

മനുഷ്യരുടെ ബുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ ഇസ്‌ലാമിക ശരീഅത്ത് പുലർത്തിയ ശ്രദ്ധ.

തിന്മയിലേക്ക് നയിക്കുന്ന വഴികളെ തടയുക എന്ന ഇസ്‌ലാമിക അടിത്തറയെ ശരിവെക്കുന്ന ഹദീഥാണിത്. തിന്മകളിലേക്കും മ്ലേഛതകളിലേക്കും നയിക്കുന്ന എല്ലാം കൊട്ടിയടക്കുകയാണ് വേണ്ടത്.

ലഹരിയുണ്ടാക്കുന്ന വസ്തു വളരെ കുറച്ചാണെങ്കിലും നിഷിദ്ധം തന്നെ; കാരണം അത് ലഹരിയിലേക്ക് നയിക്കുന്ന മാർഗവും കാരണവുമാണ്.

കുറച്ചോ കൂടുതലോ കഴിക്കുന്നത് ലഹരിയുണ്ടാക്കാത്ത വസ്തുക്കൾ നിഷിദ്ധമോ ഹറാമോ ആവുകയില്ല.

التصنيفات

നിഷിദ്ധമായ പാനീയങ്ങൾ