إعدادات العرض
അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല."…
അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരെ ആരാണവൻ?" നബി -ﷺ- പറഞ്ഞു: "ഏതൊരുത്തന്റെ ഉപദ്രവത്തിൽ നിന്നും അവന്റെ അയൽവാസി നിർഭയനാവുന്നില്ലെയോ, അവനാണത്
അബൂ ശുറൈഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ അവൻ വിശ്വാസിയാവുകയില്ല." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരെ ആരാണവൻ?" നബി -ﷺ- പറഞ്ഞു: "ഏതൊരുത്തന്റെ ഉപദ്രവത്തിൽ നിന്നും അവന്റെ അയൽവാസി നിർഭയനാവുന്നില്ലെയോ, അവനാണത്."
[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]
الترجمة
العربية Tiếng Việt অসমীয়া Nederlands Bahasa Indonesia Kiswahili Hausa සිංහල English ગુજરાતી Magyar ქართული Română Русский Português ไทย తెలుగు मराठी دری Türkçe አማርኛ বাংলা Kurdî Malagasy Македонски Tagalog ភាសាខ្មែរ Українська ਪੰਜਾਬੀ پښتو Wolof Moore हिन्दीالشرح
നബി (ﷺ) ശപഥം ചെയ്യുകയും, മൂന്ന് തവണ ആ ശപഥം ആവർത്തിച്ചു കൊണ്ട് ഊന്നിയൂന്നി പറയുകയും ചെയ്യുന്നു: അല്ലാഹു തന്നെ സത്യം! അവൻ (അല്ലാഹുവിലും അവൻ്റെ ദൂതനിലും യഥാർത്ഥത്തിൽ) വിശ്വസിച്ചവനാകില്ല. അല്ലാഹു തന്നെ സത്യം! അവൻ വിശ്വാസിയാവുകയില്ല. അല്ലാഹു തന്നെ സത്യം! അവൻ വിശ്വാസിയാവുകയില്ല." സ്വഹാബികൾ നബി (ﷺ) യോട് ചോദിച്ചു: "വിശ്വാസിയാവുകയില്ല എന്ന് ആരെക്കുറിച്ചാണ് അങ്ങ് പറയുന്നത്, അല്ലാഹുവിൻ്റെ റസൂലേ!" നബി (ﷺ) പറഞ്ഞു: "ഒരാളുടെ വഞ്ചനയിൽ നിന്നും അതിക്രമത്തിൽ നിന്നും ഉപദ്രവത്തിൽ നിന്നും അവൻ്റെ അയൽവാസി നിർഭയനല്ലെങ്കിൽ, അഥവാ അവയെക്കുറിച്ചുള്ള പേടിയിലാണ് അവൻ്റെ അയൽവാസി കഴിയുന്നതെങ്കിൽ അവൻ വിശ്വാസിയാവുകയില്ല."فوائد الحديث
അയൽവാസിക്ക് ഒരാളുടെ പക്കൽ നിന്നുള്ള അതിക്രമവും അനീതിയും ഭയക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അവൻ വിശ്വാസിയാവുകയില്ല എന്ന നബി -ﷺ- യുടെ പ്രയോഗം, ഈ തിന്മ വൻപാപങ്ങളിൽ പെട്ടതാണെന്ന് അറിയിക്കുന്നു. ഈ പ്രവർത്തി ചെയ്യുന്നവരുടെ വിശ്വാസത്തിൽ കുറവുണ്ട് എന്നും അത് അറിയിക്കുന്നു.
അയൽവാസിയോട് നന്മ ചെയ്യാനും, അവരെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഉപദ്രവിക്കുന്നത് ഉപേക്ഷിക്കണമെന്നുമുള്ള ശക്തമായ ഉപദേശം.
