എങ്കിൽ നിനക്ക് നീ ആഗ്രഹിച്ചതും അതിനോടൊപ്പം അതിന് തുല്യമായതും ഉണ്ട്

എങ്കിൽ നിനക്ക് നീ ആഗ്രഹിച്ചതും അതിനോടൊപ്പം അതിന് തുല്യമായതും ഉണ്ട്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സ്വർഗത്തിൽ നിങ്ങളിലൊരാൾക്ക് നൽകപ്പെടുന്ന ഏറ്റവും ചെറിയ പദവിയെന്നാൽ അവനോട് ഇപ്രകാരം പറയപ്പെടലാണ്: നീ ആഗ്രഹിച്ചു കൊള്ളുക. അങ്ങനെ അവൻ ആഗ്രഹിക്കുകയും വീണ്ടും ആഗ്രഹങ്ങൾ അധികരിപ്പിക്കുകയും ചെയ്യും. (അവസാനം) അവനോട് ചോദിക്കപ്പെടും: "നീ ആഗ്രഹിച്ചു കഴിഞ്ഞോ?" അവൻ പറയും: "അതെ." അപ്പോൾ അവനോട് പറയും: "എങ്കിൽ നിനക്ക് നീ ആഗ്രഹിച്ചതും അതിനോടൊപ്പം അതിന് തുല്യമായതും ഉണ്ട്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

സ്വർഗത്തിലെ ഏറ്റവും ചെറുതും താഴെയുള്ളതുമായ പദവി എന്താണെന്ന് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. ഈ പദവിയിലുള്ള വ്യക്തിയോട് പറയപ്പെടും: നീ ആഗ്രഹങ്ങളെല്ലാം മനസ്സിൽ വിചാരിച്ചു കൊള്ളുക. അങ്ങനെ അവൻ ആഗ്രഹങ്ങൾ ആലോചിക്കുകയും, വീണ്ടും ആഗ്രഹിക്കുകയും ചെയ്യും. അവസാനം ഒരു ആഗ്രഹവും ബാക്കിയില്ലാത്ത വിധം തൻ്റെ ആഗ്രഹങ്ങളെല്ലാം അവൻ ഓർക്കും. അപ്പോൾ അവനോട് ചോദിക്കപ്പെടും. നീ ആഗ്രഹിച്ചു കഴിഞ്ഞോ?! അവൻ പറയും: അതെ. അപ്പോൾ അവനോട് പറയും:"എങ്കിൽ നിനക്ക് നീ ആഗ്രഹിച്ചതും അതോടൊപ്പം അതിന് തുല്യമായതും ഉണ്ട്."

فوائد الحديث

സ്വർഗവാസികളുടെ പദവികളിലുള്ള വ്യത്യാസവും ഏറ്റക്കുറച്ചിലും.

അല്ലാഹുവിൻ്റെ ഉദാരതയുടെയും നന്മയുടെയും വിശാലത.

സ്വർഗത്തിലെ അനുഗ്രഹങ്ങൾ ഏതെങ്കിലുമൊരു കാര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മറിച്ച്, ഒരു മുഅ്മിൻ ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതുമായ എല്ലാ കാര്യവും അല്ലാഹുവിൻ്റെ ഔദാര്യമായും അവങ്കലുള്ള ആദരവായും അവന് ലഭിക്കുന്നതാണ്.

التصنيفات

മരണാനന്തര ജീവിതം, സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ