തീർച്ചയായും മുഅ്മിനിന് സ്വർഗത്തിൽ ഉള്ളുപൊള്ളയായ ഒരൊറ്റ മുത്തു കൊണ്ട് നിർമ്മിച്ച ഒരു കൂടാരമുണ്ടായിരിക്കും.…

തീർച്ചയായും മുഅ്മിനിന് സ്വർഗത്തിൽ ഉള്ളുപൊള്ളയായ ഒരൊറ്റ മുത്തു കൊണ്ട് നിർമ്മിച്ച ഒരു കൂടാരമുണ്ടായിരിക്കും. അതിൻ്റെ വിസ്താരം അറുപത് മൈലുകളാണ്. അതിൽ മുഅ്മിനിന് ഭാര്യമാരുണ്ടായിരിക്കും; അവർക്കിടയിൽ അവൻ ചുറ്റിക്കറങ്ങുന്നതാണ്; എന്നാൽ അവർ പരസ്പരം കാണുന്നതുമല്ല

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും മുഅ്മിനിന് സ്വർഗത്തിൽ ഉള്ളുപൊള്ളയായ ഒരൊറ്റ മുത്തു കൊണ്ട് നിർമ്മിച്ച ഒരു കൂടാരമുണ്ടായിരിക്കും. അതിൻ്റെ വിസ്താരം അറുപത് മൈലുകളാണ്. അതിൽ മുഅ്മിനിന് ഭാര്യമാരുണ്ടായിരിക്കും; അവർക്കിടയിൽ അവൻ ചുറ്റിക്കറങ്ങുന്നതാണ്; എന്നാൽ അവർ പരസ്പരം കാണുന്നതുമല്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

സ്വർഗത്തിലെ ചില അനുഗ്രഹങ്ങളെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നത്. ഉള്ളകം വിശാലമായ, ഒരൊറ്റ മുത്തിൽ നിർമ്മിക്കപ്പെട്ട ഗംഭീരമായ ഒരു കൂടാരം മുഅ്മിനിന് സ്വർഗത്തിൽ ഉണ്ടായിരിക്കുന്നതാണ്. അതിൻ്റെ വിസ്തൃതിയും നീളവും അറുപത് മൈലോളം ഉണ്ടായിരിക്കും. അതിൻ്റെ ഓരോ വശങ്ങളിലും നാല് അതിരുകളിലും അവന് ഇണകളുണ്ടായിരിക്കും. അവർ പരസ്പരം കാണുന്നതല്ല; മുഅ്മിനായ വ്യക്തി അവരെയെല്ലാം സന്ദർശിച്ചു കൊണ്ടേയിരിക്കുന്നതാണ്.

فوائد الحديث

സ്വർഗത്തിലെ മഹത്തരമായ അനുഗ്രഹങ്ങളുടെ വിശാലത.

അല്ലാഹു മുഅ്മിനിന് വേണ്ടി ഒരുക്കി വെച്ചിട്ടുള്ള സുഖാനുഗ്രഹങ്ങളുടെ വിവരണത്തിലൂടെ സൽകർമ്മങ്ങൾ പ്രവർത്തിക്കാനുള്ള പ്രേരണയാണ് നബി -ﷺ- നൽകുന്നത്.

التصنيفات

സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ