പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ കണ്ടപ്പോൾ നബി -ﷺ- അയാളോട് തൻ്റെ നിസ്കാരം മടക്കി നിർവ്വഹിക്കാൻ…

പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ കണ്ടപ്പോൾ നബി -ﷺ- അയാളോട് തൻ്റെ നിസ്കാരം മടക്കി നിർവ്വഹിക്കാൻ കൽപ്പിച്ചു

വാബിസ്വ ബ്നു മഅ്ബദ് അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം: പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ കണ്ടപ്പോൾ നബി -ﷺ- അയാളോട് തൻ്റെ നിസ്കാരം മടക്കി നിർവ്വഹിക്കാൻ കൽപ്പിച്ചു.

[ഹസൻ] [رواه أبو داود والترمذي وابن ماجه وأحمد]

الشرح

സ്വഫ്ഫിൻ്റെ പിറകിലായി, ഒറ്റക്ക് നിസ്കരിക്കുന്ന ഒരു വ്യക്തിയെ കണ്ടപ്പോൾ അയാളോട് നിസ്കാരം മടക്കി നിർവ്വഹിക്കാൻ നബി -ﷺ- കൽപ്പിച്ചു. കാരണം ഈ രൂപത്തിൽ നിസ്കരിച്ചാൽ അയാളുടെ നിസ്കാരം സാധുവാകുന്നതല്ല.

فوائد الحديث

ജമാഅത്ത് നിസ്കാരത്തിന് നേരത്തെ വന്നെത്തുക എന്നതും, മുന്നിലെത്തുക എന്നതും ഇസ്‌ലാമിൽ പ്രോത്സാഹനം നൽകപ്പെട്ട കാര്യമാണ്. പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിസ്കരിക്കുകയും അങ്ങനെ നിസ്കാരം അസാധുവായി പോവുകയും ചെയ്യുന്ന സ്ഥിതി ഒഴിവാക്കാൻ അത് ആവശ്യമാണ്.

ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ആരെങ്കിലും പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിന്നു കൊണ്ട് നിസ്കാരം ആരംഭിക്കുകയും, പിന്നീട് ഇമാം റുകൂഇൽ നിന്ന് ഉയരുന്നതിന് മുൻപ് ഒന്നാമത്തെ സ്വഫ്ഫിൽ പ്രവേശിക്കുകയും ചെയ്താൽ അവൻ നിസ്കാരം മടക്കേണ്ടതില്ല. അബൂബക്റയുടെ ഹദീഥിൽ ഇക്കാര്യം വന്നിട്ടുണ്ട്. അതല്ലായെങ്കിൽ -വാബിസ്വയുടെ ഈ ഹദീഥിൽ വന്നതു പോലെ- അവൻ നിർബന്ധമായും നിസ്കാരം മടക്കണം."

التصنيفات

ഇമാമിൻ്റെയും മഅ്മൂമിൻ്റെയും വിധികൾ