ആരാണോ വേട്ടക്കോ കാലികൾക്ക് കാവലിനോ വേണ്ടിയല്ലാതെ നായയെ വളർത്തുന്നത്, ഓരോ ദിവസവും അവന്റെ പ്രതിഫലത്തിൽനിന്ന്…

ആരാണോ വേട്ടക്കോ കാലികൾക്ക് കാവലിനോ വേണ്ടിയല്ലാതെ നായയെ വളർത്തുന്നത്, ഓരോ ദിവസവും അവന്റെ പ്രതിഫലത്തിൽനിന്ന് രണ്ട് ഖീറാത് കുറഞ്ഞുകൊണ്ടിരിക്കുന്നതാണ്.

അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: "ആരാണോ വേട്ടനായയെയോ കാലികൾക്കുള്ള (കാവൽ)നായയെയോ അല്ലാതെ നായയെ വളർത്തുന്നത്, അവന്റെ പ്രതിഫലത്തിൽനിന്ന് ഓരോ ദിവസവും രണ്ട് ഖീറാത് വീതം കുറഞ്ഞുകൊണ്ടിരിക്കുന്നതാണ്. "സാലിം പറയുന്നു: അബൂ ഹുറൈറ പറയാറുണ്ട്: "അല്ലെങ്കിൽ കൃഷിക്കുള്ള (കാവൽ) നായയും" (ഈ താക്കീതിൽ നിന്നൊഴിവാണ് എന്ന്.) അദ്ദേഹം കൃഷിക്കാരനായിരുന്നു.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

വേട്ടയാടൽ