നിങ്ങൾ അത്താഴം കഴിക്കുക; തീർച്ചയായും അത്താഴത്തിൽ ബറകത് (അനുഗ്രഹം) ഉണ്ട്

നിങ്ങൾ അത്താഴം കഴിക്കുക; തീർച്ചയായും അത്താഴത്തിൽ ബറകത് (അനുഗ്രഹം) ഉണ്ട്

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത്താഴം കഴിക്കുക; തീർച്ചയായും അത്താഴത്തിൽ ബറകത് (അനുഗ്രഹം) ഉണ്ട്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അത്താഴം കഴിക്കാൻ പ്രോത്സാഹനം നൽകുകയാണ് നബി (ﷺ) ഈ ഹദീഥിലൂടെ; രാത്രിയുടെ അവസാനത്തിൽ, നോമ്പിനുള്ള തയാറെടുപ്പെന്നോണം കഴിക്കുന്ന ഭക്ഷണമാണ് അത്താഴം. അത്താഴത്തിൽ ബറകത്തുണ്ട്; ധാരാളം പ്രതിഫലവും പുണ്യവും ലഭിക്കാനുള്ള കാരണവും, പ്രാർത്ഥനക്ക് വേണ്ടി രാത്രിയുടെ അവസാന സമയം എഴുന്നേൽക്കാൻ വഴിയൊരുക്കുന്ന കർമ്മവുമാണത്. അതോടൊപ്പം, നോമ്പെടുക്കാനുള്ള ശക്തിയും ഉന്മേഷവും പകരാനും, നോമ്പിൻ്റെ കാഠിന്യം കുറക്കാനും അത്താഴം കാരണമാകുന്നതാണ്.

فوائد الحديث

അത്താഴം കഴിക്കുന്നത് സുന്നത്താണ്. അത് പ്രാവർത്തികമാക്കുന്നതിൽ അല്ലാഹുവിൻ്റെ ദീനിൻ്റെ വിധി നടപ്പിലാക്കുക എന്ന പുണ്യമുണ്ട്.

ഇബ്നു ഹജർ (رحمه الله) പറയുന്നു: "അത്താഴത്തിലുള്ള ബറകത്ത് ലഭിക്കാനുള്ള കാരണങ്ങളും വഴികളും അനവധിയുണ്ട്. നബി (ﷺ) യുടെ സുന്നത്ത് പിൻപറ്റൽ, വേദക്കാരോട് എതിരാകൽ, ഇബാദത്തിന് ശക്തി പകരൽ, ഉന്മേഷം അധികരിപ്പിക്കൽ, വിശപ്പ് മൂലം ഉടലെടുക്കാവുന്ന മുഷിഞ്ഞ സ്വഭാവത്തിൽ നിന്നുള്ള രക്ഷ, അത്താഴ വേളയിൽ അവൻ്റെ അടുത്ത് വന്നേക്കാവുന്നവർക്കോ അവനോടൊപ്പം ഭക്ഷണം പങ്കിടുന്നവർക്കോ ദാനം നൽകാൻ സാധിക്കൽ, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കപ്പെടുന്ന വേളയിൽ ദിക്റിലും ദുആയിലും മുഴുകാൻ കഴിയൽ, ഉറങ്ങുന്നതിന് മുൻപ് നോമ്പെടുക്കണമെന്ന നിയ്യത്ത് കരുതാൻ മറന്നവർക്ക് അത് നേടിയെടുക്കാൻ സാധിക്കൽ... ഇതെല്ലാം അത്താഴത്തിലൂടെ ലഭിക്കാവുന്ന നന്മകളിൽ പെട്ടതാണ്." (ഫത്ഹുൽ ബാരീ)

നബി -ﷺ- മതവിധി പഠിക്കുന്നതിനൊപ്പം അതിൻ്റെ പിന്നിലെ യുക്തിയും പഠിപ്പിച്ചു കൊടുക്കുമായിരുന്നു. കൽപ്പിക്കപ്പെട്ട കാര്യം സന്തോഷത്തോടെ നിർവ്വഹിക്കാനും, ഇസ്ലാമിക മതനിയമങ്ങളുടെ ഔന്നത്യം ബോധ്യപ്പെടാനും അത് സഹായകമാണ്.

ഇബ്നു ഹജർ (رحمه الله) പറയുന്നു: "എത്ര കുറച്ച് ഭക്ഷണമോ പാനീയമോ കഴിച്ചാലും അത്താഴത്തിൻ്റെ പുണ്യം നേടിയെടുക്കാൻ അത് മതിയാകുന്നതാണ്."

التصنيفات

നോമ്പിൻ്റെ സുന്നത്തുകൾ