അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ അവയിലെ മസ്ജിദുകളും, അവന് ഏറ്റവും വെറുപ്പുള്ള സ്ഥലങ്ങൾ അവയിലെ…

അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ അവയിലെ മസ്ജിദുകളും, അവന് ഏറ്റവും വെറുപ്പുള്ള സ്ഥലങ്ങൾ അവയിലെ അങ്ങാടികളുമാണ്

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ അവയിലെ മസ്ജിദുകളും, അവന് ഏറ്റവും വെറുപ്പുള്ള സ്ഥലങ്ങൾ അവയിലെ അങ്ങാടികളുമാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങൾ അവന്റെ മസ്ജിദുകളാണ്; കാരണം അവ ആരാധനകളുടെയും നന്മകളുടെയും ഭവനങ്ങളാണ്; മസ്ജിദുകൾ പടുത്തുയത്തപ്പെടുന്നത് തഖ്‌വയുടെ (സൂക്ഷ്മതയുടെ) അടിത്തറക്ക് മുകളിലുമാണ്. അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള സ്ഥലങ്ങൾ ചന്തകളാണ്; കാരണം അവ സാധാരണയായി വഞ്ചനയുടെയും ചതിയുടെയും പലിശയുടെയും കള്ളസത്യങ്ങളുടെയും വാഗ്ദാനലംഘനങ്ങളുടെയും അല്ലാഹുവിന്റെ സ്മരണയിൽ നിന്നുള്ള അകൽച്ചയുടെയും കേന്ദ്രങ്ങളാണ്.

فوائد الحديث

മസ്ജിദുകളുടെ പവിത്രതയും സ്ഥാനവും; അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന ഭവനങ്ങളാണവ.

അല്ലാഹുവിന്റെ സ്നേഹവും പ്രീതിയും തേടി മസ്ജിദുകളിൽ പതിവായി പോകാനും അവിടെ സമയം ചെലവഴിക്കാനും പ്രേരിപ്പിക്കുന്ന ഹദീഥാണിത്. കൂടാതെ, അല്ലാഹുവിൻ്റെ വെറുപ്പിന് കാരണമാകുന്ന കാര്യങ്ങളിൽ അകപ്പെടാതിരിക്കാൻ, അത്യാവശ്യത്തിനല്ലാതെ ചന്തകളിലേക്ക് പോകുന്നത് കുറക്കാനും ഈ ഹദീഥ് ഓർമ്മപ്പെടുത്തുന്നു.

ഇമാം നവവി പറഞ്ഞു: "മസ്ജിദുകൾ കാരുണ്യം ഇറങ്ങുന്ന സ്ഥലമാണ്, ചന്തകളും അങ്ങാടികളും അതിന്റെ വിപരീതമാണ്."

التصنيفات

അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളിലുള്ള ഏകത്വം, മസ്ജിദുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ