إعدادات العرض
ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ ആറു കാര്യങ്ങളാണ്." ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ!…
ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ ആറു കാര്യങ്ങളാണ്." ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?" നബി (ﷺ) പറഞ്ഞു: "അവനെ കണ്ടുമുട്ടിയാൽ നീ സലാം പറയുക. നിന്നെ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക. നിന്നോട് ഉപദേശം തേടിയാൽ അവന് സദുപദേശം നൽകുക. അവൻ തുമ്മുകയും 'അൽഹംദുലില്ലാഹ്' എന്ന് പറയുകയും ചെയ്താൽ അവന് വേണ്ടി കാരുണ്യത്തിനായി പ്രാർത്ഥിക്കുക. അവൻ രോഗിയായാൽ സന്ദർശിക്കുക. അവൻ മരണപ്പെട്ടാൽ (അവൻ്റെ ജനാസയെ) അനുഗമിക്കുക
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ ആറു കാര്യങ്ങളാണ്." ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?" നബി (ﷺ) പറഞ്ഞു: "അവനെ കണ്ടുമുട്ടിയാൽ നീ സലാം പറയുക. നിന്നെ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക. നിന്നോട് ഉപദേശം തേടിയാൽ അവന് സദുപദേശം നൽകുക. അവൻ തുമ്മുകയും 'അൽഹംദുലില്ലാഹ്' എന്ന് പറയുകയും ചെയ്താൽ അവന് വേണ്ടി കാരുണ്യത്തിനായി പ്രാർത്ഥിക്കുക. അവൻ രോഗിയായാൽ സന്ദർശിക്കുക. അവൻ മരണപ്പെട്ടാൽ (അവൻ്റെ ജനാസയെ) അനുഗമിക്കുക."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Hausa Kurdî Português සිංහල Kiswahili অসমীয়া Tiếng Việt ગુજરાતી Nederlands አማርኛ Română ไทยالشرح
ഒരു മുസ്‌ലിമിന് മറ്റു മുസ്‌ലിംകളോടുള്ള ബാധ്യതകളിൽ പെട്ട ആറു കാര്യങ്ങളാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിക്കുന്നത്. ഒന്ന്: ഒരു മുസ്‌ലിമിനെ കണ്ടുമുട്ടിയാൽ അവനോട് സലാം പറയണം. 'അസ്സലാമു അലൈക്കും' എന്നാണ് അവൻ പറയേണ്ടത്. സലാം പറഞ്ഞാൽ 'വ അലൈക്കുമുസ്സലാം' എന്ന് അവൻ മറുപടി നൽകുകയും വേണം. രണ്ട്: അവൻ വിവാഹസദ്യക്കോ മറ്റോ ക്ഷണിച്ചാൽ അവൻ്റെ ക്ഷണം സ്വീകരിക്കണം. മൂന്ന്: ഉപദേശം തേടിയാൽ അവനെ ഗുണദോഷിക്കണം. സത്യം തുറന്നു ബോധിപ്പിക്കാതെ അവനോട് ഭംഗിവാക്കുകൾ പറയുകയോ, അവനെ വഞ്ചിക്കുകയോ ചെയ്യരുത്. നാല്: അവൻ തുമ്മുകയും, ശേഷം 'അൽഹംദുലില്ലാഹ്' എന്ന് പറയുകയും ചെയ്താൽ 'യർഹമുകല്ലാഹ്' (അല്ലാഹു നിനക്ക് കരുണ ചെയ്യട്ടെ) എന്ന് പറഞ്ഞു കൊണ്ട് അവനായി പ്രാർത്ഥിക്കണം. അതിന് മറുപടിയായി 'അല്ലാഹു നിങ്ങളെ നേർവഴിയിലാക്കുകയും നിങ്ങളുടെ കാര്യങ്ങൾ നന്നാക്കുകയും ചെയ്യട്ടെ' എന്ന് ആദ്യത്തെയാൾ മറുപടി പറയുകയും ചെയ്യണം. അഞ്ച്: അവൻ രോഗിയായാൽ സന്ദർശിക്കണം. ആറ്: അവൻ മരണപ്പെട്ടാൽ അവൻ്റെ ജനാസഃ നിസ്കരിക്കുകയും, അവനെ മറവു ചെയ്യുന്നത് വരെ അവൻ്റെ ജനാസഃയെ പിന്തുടരുകയും വേണം.فوائد الحديث
ശൗകാനീ (رحمه الله) പറയുന്നു: "ഒരു മുസ്‌ലിമിനോടുള്ള ബാധ്യത എന്ന നബി (ﷺ) യുടെ പ്രയോഗത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്; ഈ ഹദീഥിൽ പറഞ്ഞ കാര്യങ്ങളൊന്നും ഉപേക്ഷിച്ചു കൂടരുതെന്നും, ഇവ പ്രവർത്തിക്കുന്നത് ഒന്നുകിൽ നിർബന്ധമായ വാജിബുകളിലോ, നിർബന്ധമായ വാജിബുകളോട് അടുത്തു നിൽക്കുന്ന വളരെ പ്രബലമായ സുന്നത്തുകളിലോ ഉൾപ്പെടുമെന്നുമാണ്.
ഒരാളോട് വ്യക്തിഗതമായാണ് സലാം പറയപ്പെട്ടത് എങ്കിൽ അതിന് മറുപടി നൽകൽ വ്യക്തിപരമായ നിർബന്ധബാധ്യതയാണ്. എന്നാൽ ഒരു കൂട്ടമാളുകളോടാണ് സലാം പറയപ്പെട്ടിരിക്കുന്നത് എങ്കിൽ അവരിൽ നിന്ന് ഒരാൾ മറുപടി പറഞ്ഞാൽ മതിയാകും. എന്നാൽ ഒരാളോട് അങ്ങോട്ട് സലാം പറയുക എന്നത് അടിസ്ഥാനപരമായി സുന്നത്താണ്.
രോഗിയെ സന്ദർശിക്കുക എന്നത് മറ്റു മുസ്‌ലിം സഹോദരങ്ങളുടെ മേൽ അവനോടുള്ള ബാധ്യതയാണ്. കാരണം, രോഗിയുടെ ഹൃദയത്തിൽ സന്തോഷവും ആശ്വാസവും നിറക്കാൻ അത് കാരണമാകും. ഇത് സാമൂഹിക ബാധ്യതകളിൽ പെട്ട കാര്യമാണ്.
ഒരാളുടെ ക്ഷണം സ്വീകരിക്കുന്നത് നിർബന്ധമാണ്; അതിൽ തിന്മകൾ ഇല്ലാത്തിടത്തോളം. വിവാഹസദ്യയിലേക്കാണ് ക്ഷണം എങ്കിൽ അത് സ്വീകരിക്കൽ ശർഇയ്യായ എന്തെങ്കിലുമൊരു ഒഴിവുകഴിവ് ഇല്ലാത്തിടത്തോളം നിർബന്ധമാണ് എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം. എന്നാൽ വിവാഹസദ്യയിലേക്കല്ല എങ്കിൽ അത് സ്വീകരിക്കുന്നത് പുണ്യകരമായ മുസ്തഹബ്ബ് ആണെന്നാണ് ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിട്ടുള്ളത്.
തുമ്മിയ വ്യക്തി അൽഹംദുലില്ലാഹ് എന്ന് പറയുന്നത് കേട്ടവരെല്ലാം അയാൾക്ക് വേണ്ടി കാരുണ്യത്തിനായി പ്രാർത്ഥിക്കൽ നിർബന്ധമാണ്.
ഇസ്‌ലാമിക സമൂഹത്തിൻ്റെ കണ്ണികൾ ഊട്ടിയുറപ്പിക്കുന്നതിലും, വ്യക്തികൾക്കിടയിലെ സ്നേഹത്തിൻ്റെ ബാന്ധവങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഇസ്‌ലാമിക അദ്ധ്യാപനങ്ങളുടെ പൂർണ്ണതയും
ശക്തമായ പ്രേരണയും.
തുമ്മിയ വ്യക്തി അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ അയാൾക്ക് വേണ്ടി കാരുണ്യത്തിനായി പ്രാർത്ഥിക്കുന്നതിന് 'തശ്മീത്' എന്നും 'തസ്മീത്' എന്നും പറയാറുണ്ട്. നന്മക്കും അനുഗ്രഹത്തിനും വേണ്ടിയുള്ള പ്രാർത്ഥനക്കാണ് ഈ പദം പ്രയോഗിക്കാറുള്ളത്. തശ്മീത് എന്നാൽ 'നിൻ്റെ ശത്രുക്കൾക്ക് സന്തോഷം ജനിപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് അല്ലാഹു നിന്നെ അകറ്റട്ടെ' എന്നും, തസ്മീത് എന്നാൽ 'അല്ലാഹു നിന്നെ നേരായ മാർഗചര്യയിലേക്കും സ്വഭാവത്തിലേക്കും നയിക്കട്ടെ' എന്ന അഭിപ്രായവും ചിലർക്കുണ്ട്.