അല്ലാഹു തൻ്റെ അടിമ ഏതെങ്കിലുമൊരു നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അവന് അവിടേക്ക് ഒരു…

അല്ലാഹു തൻ്റെ അടിമ ഏതെങ്കിലുമൊരു നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അവന് അവിടേക്ക് ഒരു ആവശ്യമുണ്ടാക്കുന്നതാണ്

മത്വർ ബ്‌നു ഉകാമിസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു തൻ്റെ അടിമ ഏതെങ്കിലുമൊരു നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അവന് അവിടേക്ക് ഒരു ആവശ്യമുണ്ടാക്കുന്നതാണ്."

[സ്വഹീഹ്] [തുർമുദി ഉദ്ധരിച്ചത്]

الشرح

അല്ലാഹു തൻ്റെ ഒരു അടിമ ഇന്ന നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ട് എങ്കിൽ -അയാൾ ആ നാട്ടിലുള്ളവനല്ലെങ്കിൽ- അവൻ ആ നാട്ടിലേക്ക് വരാൻ വേണ്ടി അവിടെ അവന് ഒരു ആവശ്യമുണ്ടാക്കുന്നതാണ്. അങ്ങനെ അവിടെയെത്തിയാൽ അവൻ്റെ ആത്‌മാവ് പിടികൂടപ്പെടുന്നതാണ്.

فوائد الحديث

"ഒരാൾക്കും താൻ ഏതു ഭൂമിയിൽ വെച്ചാണ് മരിക്കുക എന്ന് അറിയുകയില്ല" എന്ന അല്ലാഹുവിൻ്റെ വചനത്തിൻ്റെ സാക്ഷ്യമാണ് ഈ ഹദീഥ്.

التصنيفات

ഖളാഇലും ഖദ്റിലുമുള്ള വിശ്വാസം, മരണവും വിധിവിലക്കുകളും