إعدادات العرض
നബി -ﷺ- ഒരു സ്വാഅ് മുതൽ അഞ്ച് മുദ്ദ് വരെയുള്ള വെള്ളം കൊണ്ട് കുളിക്കുമായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട്…
നബി -ﷺ- ഒരു സ്വാഅ് മുതൽ അഞ്ച് മുദ്ദ് വരെയുള്ള വെള്ളം കൊണ്ട് കുളിക്കുമായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് അവിടുന്ന് വുദൂഅ് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- ഒരു സ്വാഅ് മുതൽ അഞ്ച് മുദ്ദ് വരെയുള്ള വെള്ളം കൊണ്ട് കുളിക്കുമായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് അവിടുന്ന് വുദൂഅ് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt Hausa Kurdî Português සිංහල অসমীয়া Kiswahili አማርኛ ગુજરાતી Nederlands پښتو नेपाली ไทย Кыргызча Română Malagasy Svenska Lietuviųالشرح
നബി -ﷺ- ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ വേണ്ടി ഒരു സ്വാഅ് വെള്ളം മുതൽ അഞ്ച് മുദ്ദ് വെള്ളം വരെ ഉപയോഗിച്ച് കുളിക്കാറുണ്ടായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് അവിടുന്ന് വുദൂഅ് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരു സ്വാഅ് എന്നാൽ നാല് മുദ്ദുകളാണ്. ഒരു മുദ്ദ് എന്നാൽ ഒത്തശരീരമുള്ള മനുഷ്യൻ്റെ രണ്ട് കൈപ്പത്തികൾ നിറയുന്നയത്രയാണ്.فوائد الحديث
വുദൂഅ് എടുക്കുമ്പോഴും കുളിക്കുമ്പോഴും വെള്ളം മിതമായി ഉപയോഗിക്കുന്നത് ഇസ്‌ലാമിക മര്യാദയാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു. വെള്ളം യഥേഷ്ടം ലഭിക്കുന്ന സ്ഥിതിയാണെങ്കിൽ പോലും അത് ഉപയോഗിക്കുന്നതിൽ അതിരു കവിയാൻ പാടില്ല.
വുദൂഅ് ചെയ്യുമ്പോഴും കുളിക്കുമ്പോഴും സാധ്യമാകുന്നിടത്തോളം കുറച്ച് വെള്ളം ഉപയോഗിക്കുക എന്നത് പുണ്യകർമ്മമാണ്. നബി -ﷺ- യുടെ മാതൃക അതായിരുന്നു.
വുദൂഅ് ചെയ്യുമ്പോഴും കുളിക്കുമ്പോഴും അതിലെ സുന്നത്തുകളും മര്യാദകളും പാലിച്ചു കൊണ്ട്, വെള്ളം അമിതമായി ഉപയോഗിക്കുകയോ തീർത്തും പിശുക്ക് കാണിക്കുകയോ ചെയ്യാതെ, സമയവും വെള്ളത്തിൻ്റെ ലഭ്യതയിലെ കുറവും കൂടുതലുമെല്ലാം പരിഗണിച്ചു കൊണ്ട് അവ നിർവ്വഹിക്കുക എന്നതാണ് വേണ്ടത്.
ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ഏതൊരാൾക്കും -സ്ഖലനം സംഭവിച്ചാലും ഇല്ലെങ്കിലും- ജനാബത്ത് ബാധിച്ചിട്ടുണ്ട് എന്ന് പറയാം. അകറ്റിനിർത്തുക എന്ന അർത്ഥമുള്ള മൂലപദത്തിൽ നിന്നാണ് ജനാബത്ത് എന്ന വാക്ക് ഉണ്ടായിരിക്കുന്നത്; ജനാബത്തുകാരൻ ശുദ്ധിയാകുന്നത് വരെ നിസ്കാരവും മറ്റു ആരാധനകളും നിർവ്വഹിക്കുന്നതിൽ നിന്ന് അകന്ന് നിൽക്കണമെന്നതിനാലാണ് അങ്ങിനെ പേര് നൽകപ്പെട്ടത്.
സ്വാഅ് എന്നത് അറിയപ്പെട്ട അളവുകളിലൊന്നാണ്. നബി -ﷺ- യുടെ കാലഘട്ടത്തിലെ സ്വാആാണ് ഹദീഥുകളിൽ ഉദ്ദേശിക്കപ്പെടുന്നത്. മേന്മയുള്ള ഗോതമ്പ് 480 മിഥ്ഖാൽ അളവിലെടുത്താൽ അത് സ്വാഇൻ്റെ അളവാകും. ലിറ്റർ കണക്കിലാണെങ്കിൽ മൂന്ന് ലിറ്ററും.
മുദ്ദ് എന്നത് ഇസ്‌ലാമികമായ ഒരു അളവാണ്. ഒത്തശരീരമുള്ള ഒരാൾ തൻ്റെ രണ്ട് കൈപ്പത്തികളും നിവർത്തി പിടിച്ചാൽ അതിൽ നിറയുന്നതാണ് ഒരു മുദ്ദ്. ഒരു സ്വാഇൻ്റെ നാലിലൊന്നാണ് മുദ്ദ് എന്നതിൽ പണ്ഡിതന്മാർക്ക് യോജിപ്പുണ്ട്; ഏതാണ്ട് 750 ഗ്രാമാണ് ഒരു മുദ്ദ്.
التصنيفات
വുദൂഇൻ്റെ സുന്നതുകളും മര്യാദകളും