നബി -ﷺ- വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തു വന്നാൽ 'غُفْرَانَكَ' (അല്ലാഹുവേ! നിന്നോട് ഞാൻ പാപമോചനം തേടുന്നു) എന്ന്…

നബി -ﷺ- വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തു വന്നാൽ 'غُفْرَانَكَ' (അല്ലാഹുവേ! നിന്നോട് ഞാൻ പാപമോചനം തേടുന്നു) എന്ന് പറയുമായിരുന്നു

സത്യവിശ്വാസികളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തു വന്നാൽ 'غُفْرَانَكَ' (അല്ലാഹുവേ! നിന്നോട് ഞാൻ പാപമോചനം തേടുന്നു) എന്ന് പറയുമായിരുന്നു.

[സ്വഹീഹ്]

الشرح

നബി -ﷺ- വിസർജ്ജന സ്ഥലത്ത് നിന്ന് തൻ്റെ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ച ശേഷം പുറത്തിറങ്ങിയാൽ 'അല്ലാഹുവേ! നിൻ്റെ പക്കൽ നിന്നുള്ള പാപമോചനം ഞാൻ നിന്നോട് തേടുന്നു' എന്നർത്ഥം വരുന്ന غُفْرَانَكَ എന്ന പ്രാർത്ഥന ചൊല്ലുമായിരുന്നു.

فوائد الحديث

വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയാൽ غُفْرَانَكَ എന്നു പറയൽ സുന്നത്താണ്.

നബി -ﷺ- തൻ്റെ എല്ലാ അവസ്ഥകളിലും അല്ലാഹുവിനോട് പാപമോചനം തേടുന്നവരായിരുന്നു.

പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ച ശേഷം പാപമോചനം തേടുന്നതിൻ്റെ കാരണമെന്താണെന്നതിന് കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചിലർ പറഞ്ഞു; അല്ലാഹുവിൻ്റെ അനേകമനേകം അനുഗ്രഹങ്ങൾക്ക് നന്ദി പറയാൻ സാധിക്കുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഈ പാപമോചനം തേടുന്നതാണ്; ശരീരത്തിന് ഉപദ്രവകരമായ വിസർജ്യം അതിൽ നിന്ന് പുറത്തേക്ക് പോയി എന്നത് അവൻ്റെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹമാണല്ലോ? പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്ന വേളയിൽ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധനാകേണ്ടി വന്നു എന്നതും പാപമോചനം തേടാനുള്ള കാരണമാണ്.

التصنيفات

മലമൂത്ര വിസർജ്ജന മര്യാദകൾ