ഞാൻ ധാരാളമായി മദ്‌യ് (രേതസ്സ്) വന്നിരുന്ന വ്യക്തിയായിരുന്നു. നബി -ﷺ- യുടെ മകളുമായുള്ള എൻ്റെ (വിവാഹ)ബന്ധം…

ഞാൻ ധാരാളമായി മദ്‌യ് (രേതസ്സ്) വന്നിരുന്ന വ്യക്തിയായിരുന്നു. നബി -ﷺ- യുടെ മകളുമായുള്ള എൻ്റെ (വിവാഹ)ബന്ധം കാരണത്താൽ അവിടുത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിക്കാൻ എനിക്ക് ലജ്ജയായിരുന്നു. അതിനാൽ മിഖ്ദാദ് ബ്നു അസ്‌വദിനോട് ഞാൻ പറഞ്ഞതു പ്രകാരം അദ്ദേഹം ഇക്കാര്യം ചോദിച്ചപ്പോൾ നബി -ﷺ- പറഞ്ഞു: “അവൻ തൻ്റെ ലൈംഗികാവയവം കഴുകുകയും വുദൂഅ് എടുക്കുകയും ചെയ്യട്ടെ.”

അലി -رَضِيَ اللَّهُ عَنْهُ- നിവേേദനം: ഞാൻ ധാരാളമായി മദ്‌യ് (രേതസ്സ്) വന്നിരുന്ന വ്യക്തിയായിരുന്നു. നബി -ﷺ- യുടെ മകളുമായുള്ള എൻ്റെ (വിവാഹ)ബന്ധം കാരണത്താൽ അവിടുത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിക്കാൻ എനിക്ക് ലജ്ജയായിരുന്നു. അതിനാൽ മിഖ്ദാദ് ബ്നു അസ്‌വദിനോട് ഞാൻ പറഞ്ഞതു പ്രകാരം അദ്ദേഹം ഇക്കാര്യം ചോദിച്ചപ്പോൾ നബി -ﷺ- പറഞ്ഞു: “അവൻ തൻ്റെ ലൈംഗികാവയവം കഴുകുകയും വുദൂഅ് എടുക്കുകയും ചെയ്യട്ടെ.” ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നീ വുദൂഅ് ചെയ്യുകയും നിൻ്റെ ലൈംഗികാവയവം കഴുകുകയും ചെയ്യുക."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത് - മുസ്ലിം ഉദ്ധരിച്ചത് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ധാരാളമായി മദിയ്യ് വരുന്ന വ്യക്തിയായിരുന്നു താൻ എന്ന് അലിയ്യു ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. പുരുഷൻ്റെ ലൈംഗികാവയവത്തിൽ നിന്ന് പുറത്തു വരുന്ന, പശിമയുള്ള, വെള്ളനിറമുള്ള ഒരു നേർത്ത ദ്രാവകമാണ് മദിയ്യ്. ലൈംഗികതാൽപ്പര്യമുള്ളപ്പോഴും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപായുമാണ് ഇത് പൊതുവെ ഉണ്ടാകാറുള്ളത്. മദിയ്യ് പുറത്തു വന്നാൽ എന്തു ചെയ്യണമെന്ന കാര്യം അലി -رَضِيَ اللَّهُ عَنْهُ- വിന് അറിയില്ലായിരുന്നു. നബി -ﷺ- യോട് അത് ചോദിക്കാനാകട്ടെ, അദ്ദേഹത്തിന് ലജ്ജയുമായിരുന്നു. കാരണം നബി -ﷺ- യുടെ മകളുടെ ഭർത്താവായിരുന്നല്ലോ അലി -رَضِيَ اللَّهُ عَنْهُ-?! അതിനാൽ നബി -ﷺ- യോട് ഇക്കാര്യം ചോദിക്കാൻ തൻ്റെ സുഹൃത്തായ മിഖ്ദാദ് ബ്നു അസ്‌വദിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ ചോദ്യത്തിനുള്ള ഉത്തരമായി നബി -ﷺ- പറഞ്ഞത് ലൈംഗികാവയവം കഴുകാനും, ശേഷം വുദൂഅ് എടുക്കാനുമാണ്.

فوائد الحديث

അലിയ്യു ബ്നു അബീത്വാലിബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠത. ലജ്ജയുടെ പേരിൽ അദ്ദേഹം ചോദ്യം ചോദിക്കുന്നത് പൂർണ്ണമായും ഉപേക്ഷിച്ചില്ല. മറിച്ച് ഒരു മദ്ധ്യവർത്തി മുഖേന അക്കാര്യം ചോദിക്കുകയാണ് ചെയ്തത്.

തനിക്ക് വേണ്ടി ഫത്‌വ ചോദിച്ചറിയാൻ മറ്റൊരാളെ ഏൽപ്പിക്കുന്നത് അനുവദനീയമാണ്.

മറ്റുള്ളവരോട് പറയാൻ ഒരാൾ ലജ്ജിച്ചേക്കാവുന്ന തൻ്റെ അവസ്ഥകളെ കുറിച്ച് ആവശ്യമുണ്ടെങ്കിൽ പറയുന്നത് അനുവദനീയമാണ്.

മദിയ്യ് മാലിന്യങ്ങളിൽ പെടുന്ന നജസാണ്. ശരീരത്തിലോ വസ്ത്രത്തിലോ അത് ആയിട്ടുണ്ട് എങ്കിൽ കഴുകൽ നിർബന്ധവുമാണ്.

മദിയ്യ് പുറപ്പെട്ടാൽ വുദൂഅ് മുറിയുന്നതാണ്.

മദിയ്യ് പുറപ്പെട്ടാൽ ലൈംഗികാവയവം കഴുകൽ നിർബന്ധമാണ്. വൃഷ്ണസഞ്ചികളും കഴുകണമെന്ന് മറ്റൊരു ഹദീഥിൽ വന്നിട്ടുണ്ട്.

التصنيفات

നജസുകൾ നീക്കം ചെയ്യൽ