إعدادات العرض
ഒരാൾ നബി -ﷺ- യുടെ അടുത്ത് വന്ന്, 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം…
ഒരാൾ നബി -ﷺ- യുടെ അടുത്ത് വന്ന്, 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "പത്ത്
ഇംറാൻ ബ്നു ഹുസ്വൈൻ (رَضِيَ اللَّهُ عَنْهُ) നിവേദനം: ഒരാൾ നബി -ﷺ- യുടെ അടുത്ത് വന്ന്, 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "പത്ത്." ശേഷം മറ്റൊരാൾ വരികയും, 'അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി' എന്ന് പറയുകയും ചെയ്തു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "ഇരുപത്." ശേഷം മറ്റൊരാൾ വരികയും "അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വ ബറകാതുഹ്" എന്ന് പറഞ്ഞു. അദ്ദേഹത്തിന് സലാം മടക്കിയ ശേഷം അദ്ദേഹവും ഇരുന്നു. എന്നിട്ട് നബി -ﷺ- പറഞ്ഞു: "മുപ്പത്."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Türkçe اردو 中文 हिन्दी Tagalog Hausa Kurdî Русский Tiếng Việt অসমীয়া Nederlands Kiswahili සිංහල ગુજરાતી Magyar ქართული Română Português ไทย తెలుగు मराठी دری አማርኛ Malagasy Македонски ភាសាខ្មែរ Українська ਪੰਜਾਬੀ پښتو Wolof Moore Svenskaالشرح
ഒരാൾ നബി -ﷺ- യുടെ അടുത്ത് വന്ന്, 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "പത്ത് നന്മകൾ അദ്ദേഹത്തിന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു." ശേഷം മറ്റൊരാൾ വരികയും, 'അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി' എന്ന് പറയുകയും ചെയ്തു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "അയാൾക്ക് ഇരുപത് നന്മകളുണ്ട്." ശേഷം മറ്റൊരാൾ വരികയും "അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വ ബറകാതുഹ്" എന്ന് പറഞ്ഞു. അദ്ദേഹത്തിന് സലാം മടക്കിയ ശേഷം അദ്ദേഹവും ഇരുന്നു. എന്നിട്ട് നബി -ﷺ- പറഞ്ഞു: "മുപ്പത് നന്മകൾ അദ്ദേഹത്തിന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു."فوائد الحديث
സദസ്സിലേക്ക് വരുന്ന വ്യക്തി അവിടെ ഇരിക്കുന്നവർക്ക് സലാം പറയുകയാണ് വേണ്ടത്.
സലാമിൻ്റെ വാക്കുകൾ അധികരിക്കുന്നതിന് അനുസരിച്ച് പ്രതിഫലവും അധികരിക്കുന്നതാണ്.
സലാം പറയുന്നതിൻ്റെ ഏറ്റവും പൂർണ്ണമായ രുപം 'അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വ ബറകാതുഹു' എന്ന് പറയലാണ്. സലാം മടക്കുമ്പോൾ പറയാവുന്ന ഏറ്റവും ശ്രേഷ്ഠമായ വാചകം 'വ അലൈക്കുമുസ്സലാം വറഹ്മതുല്ലാഹി വ ബറകാതുഹു' എന്ന് പറയലാണ്.
സലാം പറയുന്നതിൻ്റെയും അത് മടക്കുന്നതിൻ്റെ പദവികളും അവക്കുള്ള പ്രതിഫലവും ഏറ്റക്കുറച്ചിലുകളുള്ളതാണ്.
ജനങ്ങൾക്ക് നന്മ പഠിപ്പിക്കലും, നന്മകളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏതാണെന്ന് അവരെ ഓർമ്മപ്പെടുത്തലും.
ഇബ്നു ഹജർ (رحمه الله) പറയുന്നു: "സലാം പറയുന്ന വ്യക്തി 'അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹ്' എന്ന് പറഞ്ഞാൽ, മടക്കുന്ന വ്യക്തി 'വ അലൈക്കുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാത്തുഹ്' എന്ന് അധികമായി പറയുന്നത് പുണ്യകരമാണ്. എന്നാൽ ഒരാൾ സലാം തുടങ്ങുമ്പോൾ തന്നെ 'വബറകാത്തുഹു' എന്നത് വരെ പറഞ്ഞാൽ, അയാളുടെ സലാം മടക്കുമ്പോൾ എന്തെങ്കിലും അധികമായി പറയേണ്ടതുണ്ടോ?! ഇതു പോലെ, സലാം പറയുന്ന വ്യക്തിയും 'വബറകാത്തുഹു' എന്നതിനേക്കാൾ അധികമായി എന്തെങ്കിലും പറയുന്നുവെങ്കിൽ അത് മടക്കേണ്ടതുണ്ടോ?!
ഇമാം മാലിക് ഇബ്നു അബ്ബാസ് (رضي الله عنهما) യിൽ നിന്ന് നിവേദനം ചെയ്ത ഒരു വാക്ക് ഇപ്രകാരമാണ്: സലാം 'വബറകാത്തുഹു' എന്നതിൽ അവസാനിച്ചിരിക്കുന്നു." (അതിനേക്കാൾ അധികരിപ്പിക്കേണ്ടതില്ല എന്നർത്ഥം)."
