ഞാൻ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് രക്ഷ?" അവിടുന്ന് പറഞ്ഞു: "നിൻ്റെ നാവിനെ നീ പിടിച്ചു…

ഞാൻ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് രക്ഷ?" അവിടുന്ന് പറഞ്ഞു: "നിൻ്റെ നാവിനെ നീ പിടിച്ചു വെക്കുക. നിൻ്റെ ഭവനം നിനക്ക് വിശാലമാവുക. നിൻ്റെ തെറ്റുകളെക്കുറിച്ചോർത്ത് നീ കരയുക

ഉഖ്ബത്തു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് രക്ഷ?" അവിടുന്ന് പറഞ്ഞു: "നിൻ്റെ നാവിനെ നീ പിടിച്ചു വെക്കുക. നിൻ്റെ ഭവനം നിനക്ക് വിശാലമാവുക. നിൻ്റെ തെറ്റുകളെക്കുറിച്ചോർത്ത് നീ കരയുക."

[സ്വഹീഹ്]

الشرح

ഇഹലോകത്തും പരലോകത്തും രക്ഷപ്പെടാനുള്ള കാരണങ്ങളെ കുറിച്ച് നബി -ﷺ- യോട് ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- ചോദിക്കുകയുണ്ടായി. മൂന്ന് കാര്യങ്ങൾ മുറുകെ പിടിക്കാനാണ് നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞത്: ഒന്ന്: നന്മയല്ലാത്ത എല്ലാ കാര്യത്തിൽ നിന്നും, തിന്മയടങ്ങുന്ന സർവ്വതിൽ നിന്നും നിൻ്റെ നാവിനെ നീ സംരക്ഷിക്കുക. നന്മയല്ലാതെ നീ ഒരിക്കലും സംസാരിക്കരുത്. രണ്ട്: ഏകാന്തമായി അല്ലാഹുവിനെ ആരാധിക്കുന്നതിനും, അല്ലാഹുവിനുള്ള ആരാധനകളിൽ മുഴുകുന്നതിനും വേണ്ടി നിൻ്റെ വീട്ടിൽ നീ കഴിഞ്ഞു കൂടുകയും, (നാട്ടിൽ വ്യാപകമാകുന്ന) കുഴപ്പങ്ങളിൽ നിന്ന് നിൻ്റെ വീട്ടിൽ കഴിഞ്ഞു കൊണ്ട് നീ അകലം പാലിക്കുകയും ചെയ്യുക. മൂന്ന്: നീ ചെയ്തു പോയ തിന്മകളുടെ പേരിൽ ഖേദിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ട് കണ്ണുനീർ വാർക്കുകയും ചെയ്യുക.

فوائد الحديث

രക്ഷയുടെ മാർഗങ്ങൾ തിരിച്ചറിയാൻ സ്വഹാബികൾക്കുണ്ടായിരുന്ന താൽപ്പര്യവും ശ്രദ്ധയും.

ഇഹലോകത്തും പരലോകത്തും വിജയം ലഭിക്കാൻ വേണ്ട വഴികൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.

മറ്റുള്ളവർക്ക് പ്രയോജനം ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ് ഒരാൾ ഉള്ളത് എങ്കിൽ അവൻ സ്വന്തത്തെ നന്നാക്കുന്നതിൽ മുഴുകട്ടെ. ജനങ്ങളുമായി കൂടിക്കലരുന്നത് തൻ്റെ ദീനീ നിഷ്ഠയെയും മനസ്സിനെയും ഉപദ്രവത്തിലാക്കുമെങ്കിലും ഇതേ മാർഗം അവൻ സ്വീകരിക്കട്ടെ.

വീടിൻ്റെ പ്രാധാന്യത്തിലേക്കുള്ള സൂചന; പ്രത്യേകിച്ചും ഫിത്‌നകളുടെയും കുഴപ്പങ്ങളുടെയും കാലഘട്ടത്തിൽ. ദീൻ സംരക്ഷിക്കാനുള്ള മാർഗങ്ങളിലൊന്നാണത്.

التصنيفات

സംസാരത്തിൻ്റെയും നിശബ്ദതയുടെയും മര്യാദകൾ, പശ്ചാത്താപം