നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു; ഒരാളും മറ്റൊരാൾക്ക് മേൽ…

നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു; ഒരാളും മറ്റൊരാൾക്ക് മേൽ അഹങ്കരിക്കാതിരിക്കാനും, ആരും മറ്റൊരാളോടും അതിക്രമം ചെയ്യാതിരിക്കാനും. (നിങ്ങൾ അപ്രകാരം ചെയ്യുവിൻ)

ഇയാദ്വ് ബ്നു ഹിമാർ, -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരു ദിവസം നബി -ﷺ- ഞങ്ങളോട് പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നു. ശേഷം അദ്ദേഹം വിവരിച്ച ഹദീഥിൽ ഇപ്രകാരം പറഞ്ഞു: "നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു; ഒരാളും മറ്റൊരാൾക്ക് മേൽ അഹങ്കരിക്കാതിരിക്കാനും, ആരും മറ്റൊരാളോടും അതിക്രമം ചെയ്യാതിരിക്കാനും. (നിങ്ങൾ അപ്രകാരം ചെയ്യുവിൻ)."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- സ്വഹാബികളോട് പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നു കൊണ്ട് ചില കാര്യങ്ങൾ അവരെ അറിയിച്ചു. അക്കൂട്ടത്തിൽ അവിടുന്ന് പറഞ്ഞു: ആളുകൾ നിർബന്ധമായും പരസ്പരം വിനയം കാണിക്കണമെന്ന് അല്ലാഹു അവിടുത്തേക്ക് വഹ്-യ് (സന്ദേശം) നൽകിയിരിക്കുന്നു. ജനങ്ങളോട് താഴ്മയോടെയും സൗമ്യതയോടെയും പെരുമാറിക്കൊണ്ടാണ് വിനയം കാത്തുസൂക്ഷിക്കേണ്ടത്. ആരും തന്റെ വംശത്തിന്റെ പേരിലോ സമ്പത്തിന്റെ പേരിലോ മറ്റെന്തെങ്കിലും പേരിലോ മറ്റൊരാൾക്ക് മേൽ ഔന്നത്യം അവകാശപ്പെടുകയോ അഹങ്കരിക്കുകയോ ചെയ്യാതിരിക്കാനും, ഒരാളും മറ്റൊരാളോടും അതിക്രമം കാണിക്കാതിരിക്കാനുമാണ് അവിടുന്ന് ഇപ്രകാരം കൽപ്പിച്ചത്.

فوائد الحديث

വിനയം കാണിക്കാനും അഹങ്കാരവും ഔന്നത്യവും ഉപേക്ഷിക്കാനും ഈ ഹദീഥ് പ്രേരിപ്പിക്കുന്നു.

അതിക്രമവും അഹങ്കാരവും ഈ ഹദീഥിലൂടെ നബി -ﷺ- വിലക്കുന്നു.

അല്ലാഹുവിനോടുള്ള വിനയത്തിന് രണ്ട് അർത്ഥങ്ങളുണ്ട്:

ഒന്നാമത്തെ അർത്ഥം: അല്ലാഹുവിന്റെ ദീനിനോട് വിനയം കാണിക്കുക എന്നതാണ്. ദീനിൻ്റെ കാര്യത്തിലും അതിന്റെ നിയമങ്ങൾ അനുഷ്ഠിക്കുന്നതിലും ഒരാൾ ഔന്നത്യം നടിക്കുകയോ അഹങ്കരിക്കുകയോ ചെയ്യരുത്.

രണ്ടാമത്തെ അർത്ഥം: അല്ലാഹുവിന് വേണ്ടി അവന്റെ അടിമകളോട് വിനയം കാണിക്കുക എന്നതാണ്. അവരെ പേടിച്ചിട്ടോ, അവരുടെ കൈവശമുള്ളത് മോഹിച്ചിട്ടോ അല്ല, മറിച്ച് അല്ലാഹുവിന് വേണ്ടിയാകണം അത്.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ, ഹൃദയത്തിലെ പ്രവർത്തനങ്ങൾ