ഒരു പുരുഷനെയോ സ്ത്രീയെയോ പിറകുഭാഗത്തു കൂടെ സമീപിച്ചവനെ അല്ലാഹു നോക്കുന്നതല്ല

ഒരു പുരുഷനെയോ സ്ത്രീയെയോ പിറകുഭാഗത്തു കൂടെ സമീപിച്ചവനെ അല്ലാഹു നോക്കുന്നതല്ല

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു പുരുഷനെയോ സ്ത്രീയെയോ പിറകുഭാഗത്തു കൂടെ സമീപിച്ചവനെ അല്ലാഹു നോക്കുന്നതല്ല."

[സ്വഹീഹ്]

الشرح

ഒരു സ്ത്രീയെയോ പുരുഷനെയോ പിറകുഭാഗത്ത് കൂടെ ലൈംഗികമായി സമീപിച്ചവനെ അല്ലാഹു കാരുണ്യത്തിൻ്റെ നോട്ടം നോക്കുകയില്ല എന്ന ശക്തമായ താക്കീത് നബി -ﷺ- അറിയിക്കുന്നു. അത് വൻപാപങ്ങളിൽ പെട്ട തിന്മയാണെന്ന് ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം.

فوائد الحديث

ഒരു പുരുഷൻ മറ്റൊരു പുരുഷനെ ലൈംഗികമായി സമീപിക്കുക എന്നത് -സ്വവർഗരതിയിൽ ഏർപ്പെടുക- എന്നത് വൻപാപങ്ങളിൽ പെട്ട തിന്മയാണ്.

സ്ത്രീയെ പിൻദ്വാരത്തിലൂടെ ഭോഗിക്കൽ വൻപാപങ്ങളിൽ പെട്ട തിന്മയാണ്.

അല്ലാഹു തൻ്റെ അടിമയെ നോക്കുകയില്ല എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് കാരുണ്യത്തിൻ്റെയും അനുകമ്പയുടെയും നോട്ടം നോക്കില്ല എന്നാണ്. അല്ലാതെ അവനെ കാണുകയില്ല എന്ന അർത്ഥത്തിലല്ല. കാരണം അല്ലാഹുവിൻ്റെ കാഴ്ച്ചയിൽ നിന്ന് എന്തെങ്കിലുമൊരു വസ്തു മറഞ്ഞു പോവുകയോ അവ്യക്തമാവുകയോ ഇല്ല.

മനുഷ്യരാശിയെ തന്നെ അപകടത്തിലാക്കുന്നതും ഏറ്റവും ഗുരുതരമായ മ്ലേഛവൃത്തികളിൽ പെട്ടതുമായ തിന്മയാണ് ഇവയെല്ലാം. മനുഷ്യൻ്റെ ശുദ്ധപ്രകൃതിക്ക് വിരുദ്ധവും, മനുഷ്യതലമുറയുടെ തുടർച്ചക്ക് തന്നെ തടയിടുന്നതും, ദാമ്പത്യബന്ധത്തെ തകർത്തു കളയുന്നതും, മനുഷ്യർക്കിടയിൽ ശത്രുതയും വെറുപ്പും സൃഷ്ടിക്കുകയും, വൃത്തികേടുകളിൽ അവൻ ആപതിക്കുന്നതിന് കാരണമാവുകയും ചെയ്യുന്ന തിന്മയാണ് ഈ പ്രവൃത്തി.

التصنيفات

തഅ്സീറിൻ്റെ' വിധിവിലക്കുകൾ