إعدادات العرض
വസ്വിയ്യത്ത് (മരണാനന്തര നിർദേശം) പറയേണ്ട എന്തെങ്കിലുമൊന്ന് തൻ്റെ പക്കലുണ്ടായിട്ട് എഴുതപ്പെട്ട…
വസ്വിയ്യത്ത് (മരണാനന്തര നിർദേശം) പറയേണ്ട എന്തെങ്കിലുമൊന്ന് തൻ്റെ പക്കലുണ്ടായിട്ട് എഴുതപ്പെട്ട വസ്വിയ്യത്തില്ലാതെ മൂന്ന് രാത്രികൾ പിന്നിടുക എന്നത് ഒരു മുസ്‌ലിമിന് അനുയോജ്യമല്ല
അബ്ദുല്ലാഹിബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "വസ്വിയ്യത്ത് (മരണാനന്തര നിർദേശം) പറയേണ്ട എന്തെങ്കിലുമൊന്ന് തൻ്റെ പക്കലുണ്ടായിട്ട് എഴുതപ്പെട്ട വസ്വിയ്യത്തില്ലാതെ മൂന്ന് രാത്രികൾ പിന്നിടുക എന്നത് ഒരു മുസ്‌ലിമിന് അനുയോജ്യമല്ല." അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) പറയുന്നു: "നബി (ﷺ) അത് പറഞ്ഞതായി കേട്ടതിന് ശേഷം എൻ്റെ വസ്വിയ്യത്ത് അടുത്തില്ലാതെ ഒരു രാത്രി പോലും എനിക്ക് കഴിഞ്ഞു പോയിട്ടില്ല."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी සිංහල ئۇيغۇرچە Hausa Português Kurdî Tiếng Việt Nederlands Kiswahili অসমীয়া ગુજરાતી Magyar ქართული Română ไทย मराठी ភាសាខ្មែរ دری አማርኛ Македонски తెలుగు Українська ਪੰਜਾਬੀالشرح
മരണശേഷം ഓർമ്മിപ്പിക്കേണ്ടതായ സാമ്പത്തികമോ ബാധ്യതകളുമായി ബന്ധപ്പെട്ടതോ ആയ എന്തെങ്കിലും കാര്യങ്ങൾ -അത് എത്ര കുറവാണെങ്കിലും- ഒരാൾക്കുണ്ടായിരിക്കുകയും, ശേഷം അക്കാര്യത്തിൽ ഒരു വസ്വിയ്യത്ത് രേഖപ്പെടുത്തി വെക്കാതെ അവൻ മൂന്ന് രാത്രികൾ കഴിഞ്ഞു പോവുകയും ചെയ്യുക എന്നത് ഒരു മുസ്‌ലിമായ വ്യക്തിക്ക് അനുയോജ്യമല്ല എന്ന് നബി (ﷺ) അറിയിക്കുന്നു. അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) പറഞ്ഞു: "നബി (ﷺ) ഇത് പറഞ്ഞു കേട്ടതിന് ശേഷം എൻ്റെ അടുക്കൽ രേഖപ്പെടുത്തിയ വസ്വിയ്യത്തില്ലാതെ ഒരു രാത്രി പോലും ഞാൻ കഴിച്ചു കൂട്ടിയിട്ടില്ല."فوائد الحديث
വസ്വിയ്യത്ത് ചെയ്യുക എന്നതും അത് നേരത്തെയാക്കുക എന്നതും ഇസ്‌ലാമിക അദ്ധ്യാപനങ്ങളിൽ പെട്ടതാണ്. വസ്വിയ്യത്ത് വ്യക്തമായി വിവരിച്ചു കൊണ്ടും, അല്ലാഹുവിൻ്റെ കൽപ്പന അനുസരിച്ചു കൊണ്ടും, മരണത്തിനായുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായും, സമ്പത്ത് നൽകേണ്ട വഴികളെ കുറിച്ച് വ്യക്തമായ ബോധ്യം വരുത്തുക എന്ന നിലക്കും അത് നന്മയാണ്. വസ്വിയ്യത്ത് നൽകുന്നതിന് മുൻപ് ചിലപ്പോൾ മറ്റു തിരക്കുകൾ അവനെ ബാധിച്ചു പോയേക്കാം എന്നത് അവൻ ഓർക്കട്ടെ.
വസ്വിയ്യത്ത് എന്നതിൻ്റെ അർത്ഥം കരാർ എന്നാണ്. തൻ്റെ മരണത്തിന് ശേഷം തൻ്റെ സമ്പത്ത് എപ്രകാരം കൈകാര്യം ചെയ്യണമെന്ന വിഷയമോ തൻ്റെ ചെറിയ മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നതോ, താൻ ഉടമപ്പെടുത്തിയിട്ടുള്ള ഏതൊരു കാര്യവും എങ്ങനെ നിയന്ത്രിക്കണമെന്നതോ മറ്റോ മറ്റുള്ളവരോട് കരാർ ചെയ്യുക എന്നതാണ് വസ്വിയ്യത്തിൻ്റെ ഉദ്ദേശ്യം.
വസ്വിയ്യത്തുകൾ മൂന്ന് വിധത്തിലുണ്ട്.
1-പുണ്യകരമായത് (മുസ്തഹബ്ബ്); മരണശേഷം തൻ്റെ സമ്പത്തിൽ നിന്ന് ഒരു ഭാഗം നന്മയുടെ വഴികളിൽ ചെലവഴിക്കണമെന്ന് വസ്വിയ്യത്ത് ചെയ്യൽ; മരണശേഷം അതിൻ്റെ പ്രതിഫലം തനിക്ക് ലഭിക്കണമെന്ന ഉദ്ദേശ്യത്തിലായിരിക്കണം ഇത് ചെയ്യേണ്ടത്.
2- നിർബന്ധം (വാജിബ്) : തൻ്റെ മേലുള്ള കടമകളുടെയും ബാധ്യതകളുടെയും കാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുക എന്നത്. ഇത് അല്ലാഹുവിനോടുള്ള ബാധ്യതകളിൽ പെട്ട കാര്യങ്ങളായിരിക്കാം; ഉദാഹരണത്തിന് ഇസ്‌ലാമിൽ അടിസ്ഥാനപരമായി ബാധ്യതയുള്ള നിർബന്ധ ബാധ്യതയുള്ള സകാത്തോ കഫ്ഫാറത്തോ നൽകിയിട്ടില്ല എന്നതിനാൽ അത് കൊടുത്തു വീട്ടാൻ ഓർമ്മപ്പെടുത്തൽ. മറ്റു ചിലത് സൃഷ്ടികളോടുള്ള ബാധ്യതകളിൽ പെട്ടതായിരിക്കാം; കൊടുത്തു വീട്ടാനുള്ള കടങ്ങളോ, വിശ്വസിച്ചേൽപ്പിക്കപ്പെട്ട മറ്റെന്തെങ്കിലും കാര്യങ്ങളോ വിവരിക്കുന്നത് അതിൽ ഉൾപ്പെടുന്നതാണ്.
3- നിഷിദ്ധം (ഹറാം) : തൻ്റെ സമ്പത്തിൻ്റെ മൂന്നിലൊന്നിനേക്കാൾ കൂടുതൽ ഒരാൾ മറ്റൊരാൾക്ക് നൽകണമെന്ന് വസ്വിയ്യത്തായി പറയുന്നതും, തൻ്റെ അനന്തരാവകാശികളിൽ പെട്ട ഒരാൾക്ക് സമ്പത്തിൽ നിന്ന് പ്രത്യേകം വസ്വിയ്യത്ത് നൽകുന്നതും നിഷിദ്ധമായ വസ്വിയ്യത്തുകളിൽ പെട്ടതാണ്.
ഇബ്നു ഉമറിൻ്റെ
(رضي الله عنهما) ശ്രേഷ്ഠത; നന്മകൾ ചെയ്യുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന അതീവതൽപ്പരതയും, യുക്തിഭദ്രമായ, അല്ലാഹുവിൻ്റെ കൽപ്പനകൾ അദ്ദേഹം സമ്പൂർണ്ണമായി പിൻപറ്റുന്നു എന്നതും.
ഇബ്നു ദഖീഖ് അൽഈദ്
(رحمه الله) പറഞ്ഞു: "നമുക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കാനാണ് (എല്ലാ രാത്രിയും എന്ന് പറയാതെ) രണ്ടോ മൂന്നോ രാത്രികളിലധികം വസ്വിയ്യത്തില്ലാതെ കഴിയരുത് എന്ന് പറഞ്ഞത്."
പ്രധാനപ്പെട്ടതും ഗൗരവതരമായതുമായ കാര്യങ്ങൾ രേഖപ്പെടുത്തി തന്നെ സൂക്ഷിക്കണം; അതാണ് ബാധ്യതകളും അവകാശങ്ങളും കൃത്യമായി തിട്ടപ്പെടുത്താനും പരിരക്ഷിക്കാനും സഹായകമാകുന്ന രീതി.
التصنيفات
വസ്വിയ്യഃ