നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും…

നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. ആർക്കെങ്കിലും അതിന് സാധിക്കില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ. അത് അവന് ഒരു പരിചയാണ്

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. ആർക്കെങ്കിലും അതിന് സാധിക്കില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ. അത് അവന് ഒരു പരിചയാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഇണയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, വിവാഹത്തിൻ്റെ ചെലവുകൾ വഹിക്കാനും ശേഷിയുള്ളവരോട് വിവാഹം കഴിക്കാൻ നബി -ﷺ- പ്രേരിപ്പിക്കുന്നു. അവൻ്റെ കണ്ണുകളെ നിഷിദ്ധമായ കാഴ്ച്ചകളിൽ നിന്ന് സംരക്ഷിക്കാനും, അവൻ്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കാനും, വൃത്തികേടുകളിലേക്ക് വീഴുന്നതിൽ നിന്ന് അവനെ തടഞ്ഞു നിർത്താനും സഹായകമാണ് വിവാഹം. ദാമ്പത്യബന്ധം സാധിക്കുമെങ്കിലും വിവാഹത്തിൻ്റെ ചെലവുകൾ വഹിക്കാൻ കഴിയാത്തവരാണ് എങ്കിൽ അവർ നോമ്പ് എടുക്കുകയാണ് വേണ്ടത്; അത് ലൈംഗികതൃഷ്ണയെ നിയന്ത്രിക്കുകയും മോശമായ ചിന്തകളെ തടയാൻ സഹായിക്കുകയും ചെയ്യും.

فوائد الحديث

ചാരിത്ര്യവും ജീവിത വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിലും മ്ലേഛവൃത്തികളിൽ നിന്ന് അകലം പാലിക്കുന്നതിലും ഇസ്‌ലാം പുലർത്തിയ ശ്രദ്ധ.

വിവാഹത്തിൻ്റെ ചെലവുകൾ വഹിക്കാൻ കഴിയാത്തവരോട് നോമ്പെടുക്കാനുള്ള കൽപ്പന നൽകിയത് അത് ലൈംഗികതൃഷ്ണയെ നിയന്ത്രിക്കാൻ സഹായിക്കും എന്നതിനാലാണ്.

നോമ്പിനെ 'വിജാഅ്' എന്ന വാക്ക് കൊണ്ടാണ് നബി -ﷺ- ഉപമിച്ചത്. കടിഞ്ഞാൺ എന്ന് അർത്ഥം നൽകിയ ഈ വാക്ക് വൃഷ്ണങ്ങളിലേക്കുള്ള രക്തദമനികൾ മുറിച്ചു നീക്കുന്ന പ്രക്രിയക്കും പ്രയോഗിക്കാറുണ്ട്. അവ ഇല്ലാതെയാകുന്നതോടെ ലൈംഗികതൃഷ്ണയും നീങ്ങിപ്പോകും എന്നത് പോലെ, നോമ്പ് ലൈംഗികതാൽപ്പര്യം കുറച്ചു കൊണ്ടുവരാൻ സഹായകമാണ്.

التصنيفات

നോമ്പിൻ്റെ ശ്രേഷ്ഠത, വിവാഹത്തിൻ്റെ ശ്രേഷ്ഠത